കോവാക്സിന്‍ നിര്‍മാണ കമ്പനിയായ ഭാരത് ബയോടെകിലെ 50 ജീവനക്കാര്‍ക്ക് കോവിഡ്

ലോക്ക്ഡൗണിന് ഇടയിലും 24 മണിക്കൂറും വാക്‌സിൻ ഉത്പാദനം പുരോഗമിക്കുകയാണെന്ന് കമ്പനി വ്യക്തമാക്കി

Update: 2021-05-13 14:05 GMT
Editor : Roshin | By : Web Desk
Advertising

കോവിഡ് പ്രതിരോധ വാക്‌സിനായ കൊവാക്‌സിൻ ഉത്പാദിപ്പിക്കുന്ന ഭാരത് ബയോടെക്കിലെ 50 ജീവനക്കാർക്ക് കോവിഡ്. ജീവനക്കാർക്ക് കോവിഡ് സ്ഥിരീകരിച്ച കാര്യം കമ്പനിയുടെ ജോയിന്‍റ് ഡയറക്ടർ സുചിത്ര എല്ല ട്വിറ്ററിലൂടെ അറിയിച്ചു.

കോവാക്‌സിന്‍ ഉൽപാദനത്തിനെതിരെ കമ്പനിക്ക് നിരവധി ആരോപണങ്ങൾ നേരിടേണ്ടി വന്നിരുന്നു. വാക്‌സിന്‍ വിതരണവുമായി ബന്ധപ്പെട്ട് ഉയർന്ന പരാതികള്‍ തങ്ങളുടെ സംഘത്തെ വേദനിപ്പിച്ചു എന്ന മുഖവുരയോടെയാണ് 50 ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ച കാര്യം സുചിത്ര എല്ല ട്വിറ്ററില്‍ കുറിച്ചത്. അതോടൊപ്പം, ലോക്ക്ഡൗണിന് ഇടയിലും 24 മണിക്കൂറും വാക്‌സിൻ ഉത്പാദനം പുരോഗമിക്കുകയാണെന്ന് കമ്പനി വ്യക്തമാക്കി.

കോവിഡ് ബാധിച്ച ജീവനക്കാര്‍ക്ക് ഭാരത് ബയോടെക് വാക്സിന്‍ നല്‍കിയിരുന്നില്ലേ എന്നെല്ലാമാണ് സുചിത്രയുടെ ട്വീറ്റിന് താഴെ ഉയരുന്നത്. എല്ലായിടത്തും വാക്സിനുകൾ എത്തിക്കുന്നതിനുള്ള നിങ്ങളുടെ കഠിനാധ്വാനത്തിനും പ്രതിബദ്ധതയ്ക്കും ഭാരത് ബയോടെക്കിന് നന്ദി എന്ന് മറ്റൊരു ട്വിറ്റർ ഉപയോക്താവ് കുറിച്ചു. 

Tags:    

Editor - Roshin

contributor

By - Web Desk

contributor

Similar News