'കേരളത്തിൽ തുടർഭരണം ഉറപ്പ്'; ശരത്കുമാർ

ജയലളിതയുടെയും കരുണാനിധിയുടേയും വിടവ് കമൽ നികത്തുമെന്നും ശരത്കുമാർ പറഞ്ഞു

Update: 2021-03-27 07:55 GMT
Editor : Admin
Advertising

കേരളത്തില്‍ ഇടതുപക്ഷ സര്‍ക്കാര്‍ തുടര്‍ ഭരണം നേടുമെന്ന് ഉറച്ചു വിശ്വസിക്കുന്നതായി നടനും അഖിലേന്ത്യ സമത്വ കക്ഷി പാര്‍ട്ടി നേതാവുമായ ശരത് കുമാര്‍. തമിഴ്‌നാട്ടില്‍ കമല്‍ഹാസന്‍ മുഖ്യമന്ത്രിയാവുമെന്നും ജയലളിതയുടെയും കരുണാനിധിയുടേയും വിടവ് കമൽ നികത്തുമെന്നും അദ്ദേഹം പറഞ്ഞു.

തമിഴ്‌നാട്ടില്‍ കമല്‍ഹാസന് വളരെയേറെ സാധ്യതയുണ്ട്. യുവാക്കളുമായി അദ്ദേഹത്തിന് വളരെ അടുപ്പമുണ്ട്. സിനിമയിൽ മാത്രമല്ല ജനങ്ങളുടെ ഹൃദയത്തിലും അദ്ദേഹം വിജയിച്ചിരിക്കുകയാണ്. കേന്ദ്രത്തെ വിമർശിക്കുന്നവരുടെ വീട്ടിലെല്ലാം റെയ്ഡ് നടക്കുന്ന സ്ഥിതിയാണെന്നും ശരത്കുമാർ അഭിപ്രായപ്പെട്ടു.

കഴിഞ്ഞ തെരഞ്ഞെടുപ്പിൽ എൻ.ഡി.എ മുന്നണിയുടെ ഭാഗമായിരുന്നു ശരത് കുമാറിന്‍റെ അഖിലേന്ത്യ സമത്വ മക്കള്‍ കക്ഷി. എന്നാല്‍ സീറ്റ് വിഭജനത്തിലെ അതൃപ്തിയെ ചൊല്ലി എന്‍ഡിഎ വിട്ട ശരത്കുമാര്‍ കമല്‍ഹാസന്‍റെ മക്കള്‍ നീതി മയ്യം നയിക്കുന്ന മുന്നണിക്കൊപ്പം ചേർന്നു.

Tags:    

Writer - admin

contributor

Editor - Admin

contributor