സ്വാതന്ത്ര്യസമര സേനാനി എച്ച്.എസ് ദൊരേസ്വാമി 103ആം വയസിൽ വിടപറഞ്ഞു

പൗരത്വ ഭേദഗതി നിയമത്തിനെതിരെ കഴിഞ്ഞ വർഷം നടന്ന സമരത്തിലും അദ്ദേഹം ഭാഗമായിരുന്നു.

Update: 2021-05-26 15:51 GMT
Advertising

ഇന്ത്യൻ സ്വാതന്ത്ര്യസമര സേനാനി എച്ച്.എസ് ദൊരേസ്വാമി അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നാണ് മരണം.103 വയസ്സായിരുന്നു. ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. കഴിഞ്ഞ മാസം അവസാനത്തോടെ കോവിഡ് ബാധിച്ച അദ്ദേഹം മെയ്‌ 12ന് കോവിഡ് മുക്തനായിരുന്നു. എന്നാൽ ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. തുടർന്നാണ് ഹൃദയഘാതം ഉണ്ടാകുന്നതും മരണം സംഭവിച്ചതും.

ക്വിറ്റ് ഇന്ത്യ സമരത്തിൽ പങ്കെടുത്തത്തിന്റെ പേരിൽ 14 മാസത്തെ ജയിൽവാസം അനുഭവിച്ചിട്ടുള്ളയാളാണ് എച്ച്.എസ് ദൊരേസ്വാമി. പൗരത്വ ഭേദഗതി നിയമത്തിനെതിരെ കഴിഞ്ഞ വർഷം നടന്ന സമരത്തിലും അദ്ദേഹം ഭാഗമായിരുന്നു.

1918 ഏപ്രിൽ 10ന് മൈസൂരിലെ ഹാരോഹള്ളിയിലായിരുന്നു ദൊരേസ്വാമിയുടെ ജനനം. വളരെ ചെറിയ പ്രായത്തിൽ തന്നെ സ്വാതന്ത്ര്യ സമരത്തിൽ പങ്കാളിയായി. ക്വിറ്റ് ഇന്ത്യ, മൈസൂർ ചലോ തുടങ്ങിയ സ്വതന്ത്ര സമരവേദികളിൽ എല്ലാം പങ്കെടുത്തിട്ടുണ്ട് . 1943-44 കാലയളവിലാണ് സ്വതന്ത്ര സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ അദ്ദേഹത്തിന് ജയിൽവാസം അനുഭവിക്കേണ്ടി വന്നത്.

Tags:    

Editor - ഷെഫി ഷാജഹാന്‍

contributor

By - Web Desk

contributor

Similar News