ബി.ജെ.പി വിട്ടതിന് പിന്നാലെ വി.ഐ.പി സുരക്ഷ വേണ്ടെന്ന് കേന്ദ്രത്തിനോട് മുകുള്‍ റോയ്

2017-ലാണ് മമതയുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്ന് മുകുൾ റോയ് തൃണമൂൽ കോൺഗ്രസ് വിട്ടത്

Update: 2021-06-12 13:34 GMT
Editor : ubaid | By : Web Desk
Advertising

ബിജെപി വിട്ട് തൃണമൂലിൽ തിരിച്ചെത്തിയതിന് പിന്നാലെ കേന്ദ്രം ഏർപ്പെടുത്തിയ വിഐപി സുരക്ഷ വേണ്ടെന്ന് മുകുൾ റോയ്. കേന്ദ്ര സുരക്ഷ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് മുകുൾ റോയ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കത്തയച്ചു.

2017ലാ​ണ് തൃണമൂൽ ബന്ധം അവസാനിപ്പിച്ച് മുകുൾ​ റോ​യ്​ ബി.​ജെ.​പി​യി​ൽ ചേ​ക്കേ​റി​യ​ത്. ഇതിന് പിന്നാലെയാണ് മുകുൾ​ റോയിക്ക് സി.ആർ.പി.എഫിന്‍റെ 'വൈ പ്ലസ്' കാറ്റഗറി സുരക്ഷ കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയത്. പശ്ചിമ ബംഗാളിൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ മുകുൾ റോയിയുടെ സുരക്ഷ 'ഇസെഡ്' വിഭാഗത്തിലേക്ക് കേന്ദ്രം ഉയർത്തിയിരുന്നു.

2017-ലാണ് മമതയുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്ന് മുകുൾ റോയ് തൃണമൂൽ കോൺഗ്രസ് വിട്ടത്. പിന്നീട് 2019-ൽ നടന്ന ലോക്സഭ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ബി.ജെ.പിക്ക് മുന്നേറ്റമുണ്ടാക്കാൻ മുകുൾ റോയിക്കും സംഘത്തിനും സാധിച്ചിരുന്നു. എന്നാൽ, 2021-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ മുകുൾ റോയിയെ ബി.ജെ.പി. അവഗണിച്ചു. പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് സുവേന്ദു അധികാരിയെയാണ് ബി.ജെ.പി. പരിഗണിച്ചത്. ഇത് പടലപ്പിണക്കത്തിന് ഇടയാക്കുകയായിരുന്നു. തുടർന്നാണ് തൃണമൂലിലേക്ക് തിരികെ പോകാൻ മുകുൾ റോയി തീരുമാനിച്ചത്.


Tags:    

Editor - ubaid

contributor

By - Web Desk

contributor

Similar News