യുപിയില്‍ ലോക്ക്ഡൗൺ വേണ്ടെന്ന് സുപ്രിംകോടതി; അലഹബാദ് ഹൈക്കോടതി വിധി റദ്ദാക്കി

24 മണിക്കൂറിനിടെ മുപ്പതിനായിരത്തിലേറെ കോവിഡ് കേസുകളാണ് യുപിയിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

Update: 2021-04-20 12:55 GMT
Editor : abs
Advertising

ലഖ്‌നൗ: യുപിയിലെ അഞ്ചു നഗരങ്ങളിൽ അലഹബാദ് ഹൈക്കോടതി ഏർപ്പെടുത്തിയ ലോക്ക്ഡൗൺ സ്‌റ്റേ ചെയ്ത് സുപ്രിംകോടതി. ചൊവ്വാഴ്ച വൈകിട്ടാണ് ലഖ്‌നൗ, പ്രയാഗ് രാജ്, വാരാണസി, കാൺപൂർ, ഗോരഖ്പൂർ നഗരങ്ങളിൽ ഹൈക്കോടതി ഒരാഴ്ചത്തേക്ക് ലോക്ക്ഡൗൺ ഏർപ്പെടുത്തിയിരുന്നത്. വിധിക്കെതിരെ യുപി സർക്കാറാണ് സുപ്രിം കോടതിയെ സമീപിച്ചത്.

കോവിഡ് വ്യാപനം നിയന്ത്രിക്കാൻ സ്വീകരിച്ച മുൻകരുതലിനെ കുറിച്ച് ഒരാഴ്ചക്കകം റിപ്പോർട്ട് നൽകാൻ സുപ്രിം കോടതി നിർദേശിച്ചു. രണ്ടാഴ്ചയ്ക്ക് ശേഷം കേസ് വീണ്ടും പരിഗണിക്കും. മുതിർന്ന അഭിഭാഷകൻ പി.എസ് നരസിംഹയെ കോടതി സഹായത്തിനായി നിയോഗിച്ചുണ്ട്. 

സർക്കാറിന്റെ അധികാരത്തിന്മേലുള്ള കടന്നു കയറ്റമാണ് ഹൈക്കോടതി വിധിയെന്ന് യുപി സർക്കാറിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത വാദിച്ചു. 24 മണിക്കൂറിനിടെ മുപ്പതിനായിരത്തിലേറെ കോവിഡ് കേസുകളാണ് യുപിയിൽ റിപ്പോർട്ട് ചെയ്തത്. 

Tags:    

Editor - abs

contributor

Similar News