ഓക്‌സിജൻ ക്ഷാമം; കോടതികളില്‍ കണക്കിന് അടിവാങ്ങി കൂടി കേന്ദ്ര സര്‍ക്കാര്‍

മറ്റ് സംസ്ഥാനങ്ങൾക്ക് അനുവദിച്ചതിനേക്കാൾ കുറവ് അളവ് ഓക്‌സിജനാണ് തങ്ങൾക്ക് നൽകിയതെന്ന് ഡൽഹി സർക്കാർ കോടതിയെ അറിയിച്ചു.

Update: 2021-04-29 10:55 GMT
Editor : Nidhin | By : Web Desk
Advertising

ഓക്‌സിജൻ ക്ഷാമത്തിൽ സത്യവാങ്മൂലം സമർപ്പിക്കാൻ കേന്ദ്രത്തോട് ഡൽഹി ഹൈക്കോടതി.

ഡൽഹി സർക്കാറിന് നൽകിയ ഓക്‌സിജന്റെ കണക്ക് നൽകാനും കോടതി ആവശ്യപ്പെട്ടു. മറ്റ് സംസ്ഥാനങ്ങൾക്ക് അനുവദിച്ചതിനേക്കാൾ കുറവ് അളവ് ഓക്‌സിജനാണ് തങ്ങൾക്ക് നൽകിയതെന്ന് ഡൽഹി സർക്കാർ കോടതിയെ അറിയിച്ചു.

ഇത് പരിശോധിച്ച ശേഷമായിരുന്നു കോടതി നിർദേശം. നാളെ സ്ത്യവാങ്മൂലം നൽകാനാണ് കോടതി നിർദേശം. നാളെ ഈ ഹർജി വീണ്ടും പരിഗണിക്കും. കോവിഡ് വ്യാപനം തടയാൻ ആവശ്യമായ മുന്നൊരുക്കം നടത്താത്തതിൽ കേന്ദ്രത്തെ മദ്രാസ് ഹൈക്കോടതി രൂക്ഷമായി വിമർശിച്ചു. അതേസമയം ഇന്ത്യയിലെ പ്രതിദിന രോഗികളുടെ എണ്ണം ഇന്ന് മൂന്നേമുക്കാൽ ലക്ഷം കടന്നു.

ഓക്‌സിജൻ ക്ഷാമത്തെ തുടർന്ന് കഴിഞ്ഞയാഴ്ച 50ലധികം പേരാണ് ഡൽഹിയിൽ മരിച്ചത്. ഈ പശ്ചാത്തലത്തിലാണ് ഡൽഹിയിലെ ആശുപത്രികൾ ഓക്‌സിജൻ ക്ഷാമം പരിഹരിക്കാൻ കോടതിയെ സമീപിച്ചത്. മഹാരാഷ്ട്ര, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങൾക്ക് ആവശ്യപ്പെട്ടതിനെക്കാൾ കൂടുതൽ ഓക്‌സിജൻ നൽകിയെന്ന് അമിക്കസ്‌ക്യൂരി വ്യക്തമാക്കിയിരുന്നു.

Tags:    

Editor - Nidhin

contributor

By - Web Desk

contributor

Similar News