യു.പി പൊലീസ് 20 കിലോ രസഗുള പിടിച്ചെടുത്തു, കാരണം..
കോവിഡ് മാനദണ്ഡം ലംഘിച്ച് മധുരം വിതരണം ചെയ്തതുകൊണ്ടാണ് പൊലീസ് രണ്ട് പേരെ അറസ്റ്റ് ചെയ്തത്.
ഉത്തര്‍ പ്രദേശില്‍ ഹാപുരില്‍ 20 കിലോ രസഗുളയുമായി രണ്ട് പേര്‍ പിടിയില്‍. രസഗുള നിരോധിതവസ്തു അല്ലല്ലോ, പിന്നെ എന്തിന് പിടിച്ചെടുത്തു എന്ന സംശയം ഉയര്‍ന്നേക്കാം. കോവിഡ് മാനദണ്ഡം ലംഘിച്ച് മധുരം വിതരണം ചെയ്തതുകൊണ്ടാണ് പൊലീസ് രണ്ട് പേരെ അറസ്റ്റ് ചെയ്തത്.
ഉത്തര്‍ പ്രദേശില്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ വിജയം ആഘോഷിക്കുന്നതിന്‍റെ ഭാഗമായാണ് രണ്ട് പേര്‍ രസഗുള വിതരണം ചെയ്തതെന്ന് ഹാപുര്‍ പൊലീസ് ട്വീറ്റ് ചെയ്തു. കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ വോട്ടെണ്ണലിന് മുന്‍പായി പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. ഇതുപ്രകാരം അഞ്ചില്‍ കൂടുതല്‍ ആളുകള്‍ ഒത്തുകൂടാന്‍ പാടില്ല. ഈ നിയന്ത്രണം പാലിക്കാതിരുന്നതുകൊണ്ടാണ് നടപടിയെന്നും പൊലീസ് അറിയിച്ചു. ഇവര്‍ ഏത് പാര്‍ട്ടിക്കാരാണെന്ന് പൊലീസ് വ്യക്തമാക്കിയിട്ടില്ല.
കേരളം, തമിഴ്നാട്, പശ്ചിമ ബംഗാള്‍, അസം, പുതുച്ചേരി എന്നിവിടങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് ശേഷവും ആഘോഷങ്ങള്‍ പാടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശിച്ചിരുന്നു. രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലായിരുന്നു തീരുമാനം.
#Hapurpolice ~ थाना हापुड देहात पुलिस ने #कोविड_19 महामारी अधिनियम व धारा 144 सीआरपीसी का उल्लंघन कर चुनाव जीतने के उपरान्त भीड़ इकट्ठा कर रसगुल्ले बांट रहे 02 आरोपियों को किया गिरफ्तार, जिनके कब्जे से लगभग 20 कि0ग्रा0 रसगुल्ले बरामद।@CMOfficeUP @Uppolice @dgpup @PTI_News pic.twitter.com/hDEZbw4lvS
— HAPUR POLICE (@hapurpolice) May 5, 2021