ഓക്‌സിജൻ വിതരണം തടസപ്പെടുത്തുന്നയാളെ തൂക്കിലേറ്റുമെന്ന് ഡല്‍ഹി ഹൈക്കോടതി

കോവിഡ് രണ്ടാം തരംഗത്തെ സുനാമിയെന്നാണ് കോടതി വിശേഷിപ്പിച്ചത്.

Update: 2021-04-24 11:40 GMT
Editor : Nidhin | By : Web Desk
ഓക്‌സിജൻ വിതരണം തടസപ്പെടുത്തുന്നയാളെ തൂക്കിലേറ്റുമെന്ന് ഡല്‍ഹി ഹൈക്കോടതി
AddThis Website Tools
Advertising

രാജ്യത്ത് ഓക്‌സിജൻ ക്ഷാമം രൂക്ഷമായി തുടരുന്നതിനിടയിൽ വിഷയത്തിൽ ശക്തമായ പ്രതികരണവുമായി ഡൽഹി ഹൈക്കോടതി. ഓക്‌സിജൻ വിതരണം തടസപ്പെടുത്തുന്നത് ആരാണോ അയാളെ തൂക്കിലേറ്റണമെന്നാണ് ഡൽഹി ഹൈക്കോടതിയുടെ പരാമർശം. ഓക്‌സിജൻ ക്ഷാമം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ഡൽഹിയിലെ മഹാരാജ അഗ്രസെൻ ആശുപത്രിയുടെ ഹർജി പരിഗണിക്കവേയാണ് കോടതിയുടെ പരാമർശങ്ങൾ.

കോവിഡ് രണ്ടാം തരംഗത്തെ സുനാമിയെന്നാണ് കോടതി വിശേഷിപ്പിച്ചത്. രണ്ടാം തരംഗം ഇപ്പോഴും അതിന്റെ മൂർധന്യാവസ്ഥയിൽ എത്തിയിട്ടില്ല. മെയ് പകുതിയോടെ കോവിഡ് വ്യാപനം രൂക്ഷമാകുമെന്നാണ് കരുതുന്നത്. അതിനെ നേരിടാൻ എന്ത് തയ്യാറെടുപ്പാണ് കേന്ദ്ര സർക്കാർ നടത്തിയതെന്നും കോടതി ചോദിച്ചു. വരും ആഴ്ചകളിൽ കോവിഡ് കേസുകൾ അതിവേഗം ഉയരാൻ സാധ്യതയുണ്ട്. പരിഭ്രാന്തി സൃഷ്ടിക്കാനല്ല, മറിച്ച് ഏറ്റവും മോശമായ അവസ്ഥയ്ക്ക് തയ്യാറായിരിക്കണമെന്നും കോടതി ചൂണ്ടിക്കാട്ടി.

480 മെട്രിക്ക് ടൺ ഓക്‌സിജൻ ലഭിച്ചെല്ലെങ്കിൽ ആരോഗ്യ സംവിധാനം പാടെ തകരുമെന്ന് ഡൽഹി സർക്കാർ കോടതിയെ അറിയിച്ചു. രൂക്ഷമായ വിമർശനങ്ങളാണ് ഓക്‌സിജന് അപര്യാപ്തതയില് കേന്ദ്ര സർക്കാരിനെതിരെ കോടതി നടത്തിക്കൊണ്ടിരിക്കുന്നത്.

Tags:    

Editor - Nidhin

contributor

By - Web Desk

contributor

Similar News