സത്യം വെളിപ്പെടുത്തുന്ന മാധ്യമങ്ങളെ ക്രൂശിക്കുന്നത് ജനാധിപത്യവിരുദ്ധം: കെ.എൻ.എം
ജനാധിപത്യക്രമത്തിൽ മാധ്യമങ്ങൾക്ക് വലിയ പങ്കാണുള്ളതെന്ന് കെ.എൻ.എം കോഴിക്കോട്ട് സംഘടിപ്പിച്ച മീഡിയ ശില്പശാല അഭിപ്രായപ്പെട്ടു
കോഴിക്കോട്: സത്യം വെളിപ്പെടുത്തുന്ന വാർത്താമാധ്യമങ്ങളെ ക്രൂശിക്കുന്നത് ജനാധിപത്യവിരുദ്ധമാണെന്ന് കെ.എൻ.എം. ജനാധിപത്യക്രമത്തിൽ മാധ്യമങ്ങൾക്ക് വലിയ പങ്കാണുള്ളതെന്നും കോഴിക്കോട്ട് സംഘടിപ്പിച്ച മീഡിയ ശില്പശാല അഭിപ്രായപ്പെട്ടു. ഒക്ടോബർ മാസം പ്രചാരണ കാമ്പയിൻ നടത്താൻ ശില്പശാലയില്‍ തീരുമാനമായിട്ടുണ്ട്.
കെ.എൻ.എം സംസ്ഥാന സമിതിയുടെ ഔദ്യോഗിക മീഡിയയായ റിനൈ ടി.വിയുടെ മാധ്യമ ശില്പശാല സംസ്ഥാന വൈസ് പ്രസിഡണ്ട് പ്രൊഫസർ എൻ.വി അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു. കെ.എൻ.എം സംസ്ഥാന സെക്രട്ടറി ഡോ. സുൽഫിക്കർ അലി അധ്യക്ഷനായിരുന്നു.
റിനൈ ടി.വി ജനറൽ മാനേജർ ഡോ. അബ്ദുസലാം കണ്ണിയന്‍, ഡോ. അബ്ദുറഹിമാൻ കൊളത്തായി, ഷബീർ അലി, യാസർ അറഫാത്ത്, എൻ.വി യാസിർ, ഡോ. ഐമൻ ഷൗക്കി, ഷബീർ കൊടിയത്തൂർ, ആദിൽ അത്താണിക്കൽ, ബിലാൽ അഹമ്മദ്, അസീം തെന്നല, ലബീബ് കെ, ഷഹബാസ് അഹമ്മദ്, മിസ്അബ്, അല്താഫ്, ജംഷീദ് മേലാത്ത് പ്രസംഗിച്ചു.