മന്ത്രി വി.എൻ വാസവൻ താഴത്തങ്ങാടി ഇമാമുമായി കൂടിക്കാഴ്ച നടത്തി
പാലാ ബിഷപ്പുമായി ബന്ധപ്പെട്ട് മന്ത്രി നടത്തിയ പരാമർശങ്ങൾക്കെതിരെ ഇമാം രംഗത്തുവന്നിരുന്നു
Update: 2021-09-24 14:13 GMT


സഹകരണമന്ത്രി വി.എൻ വാസവൻ കോട്ടയം താഴത്തങ്ങാടി ഇമാം ശംസുദ്ദീൻ മന്നാനിയുമായി കൂടിക്കാഴ്ച നടത്തി. പാലാ ബിഷപ്പുമായി ബന്ധപ്പെട്ട് മന്ത്രി നടത്തിയ പരാമർശങ്ങൾക്കെതിരെ ഇമാം രംഗത്തുവന്നിരുന്നു.ഇതിനെ തുടർന്നാണ് മന്ത്രി താഴത്തങ്ങാടി പള്ളിയിൽ എത്തി ഇമാമിനെ കണ്ടത്. തങ്ങൾക്കുണ്ടായ വേദന മന്ത്രിയോട് പങ്കുവെച്ചെന്ന് ഇമാം പറഞ്ഞു.
മന്ത്രി പാല ബിഷപ്പിനെ സന്ദർശിച്ചതും ബിഷപ്പ് നല്ല പാണ്ഡിത്യമുള്ളയാളാണെന്നും അദ്ദേഹത്തിന്റെ പ്രസംഗം അടഞ്ഞ അധ്യായമാണെന്നും പറഞ്ഞതും വിവാദമായിരുന്നു. മന്ത്രി ബിഷപ്പ് ആവശ്യപ്പെട്ടതനുസരിച്ച് കാണാൻ പോയതാണെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ സംഭവത്തെ കുറിച്ച് പ്രതികരിച്ചിരുന്നത്.