രാമപുരത്തെ വിറപ്പിച്ച കീരിക്കാടൻ ജോസിന് വിട!
കിരീടത്തിലെ കീരിക്കാടൻ ജോസിനോട് സാമ്യമുള്ള കഥാപാത്രങ്ങളായിരുന്നു മോഹൻ രാജിനെ തേടിയെത്തിയവയിൽ മിക്കതും.
മോഹൻലാലിനോപ്പം തന്നെ മത്സരിച്ചഭിനയിച്ച മോഹൻരാജിന്റെ കീരിക്കാടൻ ജോസ് മലയാള സിനിമ ചരിത്രത്തിലെ വില്ലന്മാരുടെ പട്ടികയിൽ എന്നും മുൻനിരയിൽ ഉണ്ടാകും.
ആറടി മേലെ ഉയരവും ബലിഷ്ടമായ കൈകളും; അതായിരുന്നു മോഹൻരാജ് കിരീടം സിനിമയിൽ അവതരിപ്പിച്ച കീരിക്കാടൻ ജോസ്.
35 വർഷം മുമ്പായിരുന്നു കിരീടത്തിന്റെ പിറവി. ഹെഡ് കോൺസ്റ്റബിൾ ആയ അച്ഛൻ (തിലകൻ) മകൻ എസ് ഐ (മോഹൻലാൽ) ആയി കാണാൻ ആഗ്രഹിച്ചൊടുവിൽ കൊലപാതകിയായി തീർന്ന സേതുമാധവന്റെ കഥയാണ് കിരീടം. മലയാളികൾ എന്നും വെറുത്തിരുന്ന ഒരു വില്ലൻ കഥാപാത്രമാണ് കീരിക്കാടൻ ജോസ്.
സിബി മലയിലിന്റെ സംവിധാനവും, ലോഹിയുടെ കഥയും, എസ്. കുമാറിന്റെ ക്യാമറയും, മോഹൻലാലും ചേർന്നപ്പോൾ കിരീടം മലയാള സിനിമയുടെ ഒരു നാഴികക്കല്ലായി മാറുകയായിരുന്നു.മോഹൻലാൽ തിലകന്റെ ഭാവമുഹൂർത്തങ്ങളാണ് ഈ സിനിമയുടെ പ്രത്യേകത. ഒപ്പം തന്നെ ചേർത്ത് വെയ്ക്കാവുന്ന ഒരു കഥാപാത്രം തന്നെയായിരുന്നു മോഹൻരാജിന്റെയും.
പിന്നീട് മലയാള ചലച്ചിത്ര ചരിത്രത്തിന്റെ ഭാഗമായിത്തീർന്ന പല കഥാപാത്രങ്ങളും അദ്ദേഹത്തിനെ തേടിയെത്തി. അർത്ഥം, മറുപുറം, ആറാം തമ്പുരാൻ, നരസിംഹം, നരൻ, മായാവി തുടങ്ങി പ്രേക്ഷകർ എന്നും ഓർത്തിരിക്കുന്ന ഒരുപിടി കഥാപാത്രങ്ങൾ. കൂടാതെ തമിഴ്, തെലുങ്ക് ചിത്രങ്ങളുടെയും ഭാഗമായി. കിരീടത്തിലെ കീരിക്കാടൻ ജോസിനോട് സാമ്യമുള്ള കഥാപാത്രങ്ങളായിരുന്നു മോഹൻ രാജിനെ തേടിയെത്തിയവയിൽ മിക്കതും. മമ്മൂട്ടി നായകനായ റോഷാക്കിൽ ആണ് അദ്ദേഹം അവസാനമായി പ്രെത്യക്ഷപെട്ടത്.
ലോഹിതദാസിന് കിരീടം സിനിമ എഴുതാനുള്ള പ്രചോദനം ലഭിക്കുന്നത് അദ്ദേഹത്തിന്റെ പ്രദേശത്തു പറഞ്ഞു കേട്ടിരുന്ന ഒരു കഥയിൽ നിന്നാണ്.
എൻഫോസ്‌മെന്റ് ഓഫീസറായി കോഴിക്കോട് ജോലി ചെയ്യുമ്പോഴാണ് കിരീടത്തിൽ അഭിനയിക്കാൻ മോഹൻരാജിന് അവസരം ലഭിക്കുന്നത്. ഒരു വില്ലനെ ഇത്രയും മനോഹരമായി വർണിച്ച വാചകങ്ങൾ ഒരു പോസ്റ്ററിലും പിന്നീട്ണ്ടായിട്ടില്ല.
"ആറടി ഉയരവും മുട്ടോളം നീണ്ട കൈകളും കരിങ്കല്ലിന്റെ കഠിന്യമുള്ള മനസ്സുമായി കീരിക്കാടൻ ജോസ്... മുറിച്ചിട്ടാൽ മുരിറിടുന്ന ജോസ് "...
മറുവാക്ക് കേൾക്കാൻ കാത്തുനിൽക്കാതെ പൂത്തുമ്പി എന്തെ മറഞ്ഞു...
കീരിക്കാടൻ ജോസിന് ആദരാഞ്ജലികൾ...