ദേശീയ ഡി.എൻ.എ ഡാറ്റാബേസുമായി റോയൽ ഒമാൻ പൊലിസ്

ജർമൻ കമ്പനിയുടെ സഹകരണത്തോടെയാണ് പദ്ധതി യാഥാർഥ്യമാക്കുക

Update: 2018-08-15 05:50 GMT
Advertising

രാജ്യത്ത് ദേശീയ ഡി.എൻ.എ ഡാറ്റാബേസ് സ്ഥാപിക്കുമെന്ന് റോയൽ ഒമാൻ പൊലിസ് അറിയിച്ചു.ജർമൻ കമ്പനിയുടെ സഹകരണത്തോടെയാണ് പദ്ധതി യാഥാർഥ്യമാക്കുക.

പൊലിസ് ആൻറ് കസ്റ്റംസ് ഇൻസ്പെക്ടർ ജനറൽ ലഫ്.ജനറൽ ഹസൻ ബിൻ മൊഹ്സെൻ അൽ ഷിറൈഖിയും കമ്പനി പ്രതിനിധിയും തമ്മിൽ ധാരണാപത്രം ഒപ്പുവെച്ചു.പദ്ധതിയുടെ വിശദ വിവരങ്ങൾ വ്യക്തമാക്കിയിട്ടില്ല. ഡി.എൻ.എ ഡാറ്റാബേസ് യാഥാർഥ്യമാക്കുന്നത് കുറ്റകൃത്യങ്ങളുടെ അന്വേഷണത്തിന് സഹായകരമാകും. ഒപ്പം കാണാതായവരെ കണ്ടെത്തൽ, അജ്ഞാത മൃതദേഹങ്ങളുടെ താരതമ്യം അടക്കം പ്രവർത്തനങ്ങൾക്കും ഡി.എൻ.എ ഡാറ്റാബേസ് സഹായകരമാകും. പൊലിസ് ആൻറ് കസ്റ്റംസ് അസി.ഇൻസ്പെക്ടർ ജനറൽ സുലൈമാൻ ബിൻ മുഹമ്മദ് അൽ ഹാർത്തിയും മറ്റ് മുതിർന്ന ഉദ്യോഗസ്ഥരും ജർമൻ കമ്പനിയുടെ പ്രതിനിധികളും ചടങ്ങിൽ പങ്കെടുത്തു.

Tags:    

Similar News