ആഗോള മനുഷ്യ വിഭവ വികസന സൂചികയിൽ നില മെച്ചപ്പെടുത്തി ഒമാൻ

ആഗോള സൂചികയിൽ നോർവേയാണ് ഒന്നാം സ്ഥാനത്ത്. സ്വിറ്റ്സർലൻറ്, ആസ്ത്രേലിയ, അയർലൻറ്, ജർമനി എന്നിവയാണ് രണ്ട് മുതൽ അഞ്ചുവരെ സ്ഥാനങ്ങളിൽ

Update: 2018-09-16 20:32 GMT
Advertising

എെക്യ രാഷ്ട്ര സഭാ വികസന പദ്ധതി (UNDP) പ്രകാരം തയാറാക്കുന്ന ആഗോള മനുഷ്യ വിഭവ വികസന സൂചികയിൽ (HUMAN DEVELOPMENT INDEX) നില മെച്ചപ്പെടുത്തി ഒമാൻ. സൂചികയിൽ ഒമാന് ആഗോള തലത്തിൽ 48ാം സ്ഥാനവും അറബ് മേഖലയിൽ അഞ്ചാം സ്ഥാനവുമാണ് ഉള്ളത്.

ആളോഹരി ദേശീയ വരുമാനം, ആയുർ ദൈർഘ്യം അടിസ്ഥാനമാക്കിയുള്ള ആരോഗ്യം, പ്രായപൂർത്തിയായവരുടെ വിദ്യാഭ്യാസം എന്നീ മൂന്ന് അടിസ്ഥാന ഘടകങ്ങളിലെ പുരോഗതി ആസ്പദമാക്കിയാണ് മനുഷ്യ വിഭവ വികസന സൂചിക തയാറാക്കുന്നത്. 189 രാജ്യങ്ങളെ യാണ് ഇൗ വർഷത്തെ സൂചികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

അറബ് മേഖലയിൽ നിന്ന് യു.എ.ഇയാണ് ഒന്നാമത്. ഖത്തർ, സൗദി, ബഹറൈൻ എന്നിവയാണ് ഒമാന് മുന്നിൽ. ആഗോള സൂചികയിൽ നോർവേയാണ് ഒന്നാം സ്ഥാനത്ത്. സ്വിറ്റ്സർലൻറ്, ആസ്ത്രേലിയ, അയർലൻറ്, ജർമനി എന്നിവയാണ് രണ്ട് മുതൽ അഞ്ചുവരെ സ്ഥാനങ്ങളിൽ. വിജയകരമായ സാമ്പത്തിക, വികസന നയങ്ങളാണ് ഒമാൻ അടക്കം രാജ്യങ്ങൾ സൂചികയിൽ മുന്നേറ്റമുണ്ടാക്കാൻ കാരണമെന്ന് ഇതോടനുബന്ധിച്ച് എെക്യരാഷ്ട്ര സഭ പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നു.

Full View

ഉയർന്ന വളർച്ചാ നിരക്ക്, വിദ്യാഭ്യാസ മേഖലയിലെ വികസനം, മികച്ച ആരോഗ്യ,ജീവിത നിലവാരം എന്നിവയും ഒമാനെ സൂചികയിൽ മുൻ നിരയിലെത്താൻ സഹായിച്ചു.

Tags:    

Similar News