59കാരനെ ഹോം നേഴ്സ് ക്രൂരമായി മർദിച്ചു; സിസിടിവി ദൃശ്യങ്ങൾ പുറത്ത്
വിഷ്ണു എന്ന ഹോം നേഴ്സിനെതിരെ കൊടുമൺ പോലീസിൽ പരാതി നൽകി
Update: 2025-04-25 13:35 GMT
പത്തനംതിട്ട: 59 കാരനെ ഹോംനേഴ്സ് ക്രൂരമായി മർദ്ദിച്ചതായി പരാതി. പത്തനംതിട്ടയിലാണ് സംഭവം. മർദ്ദനമേറ്റ വി. ശശിധരൻപിള്ള ഗുരുതരാവസ്ഥയിൽ പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. വിഷ്ണു എന്ന ഹോം നേഴ്സിനെതിരെ കൊടുമൺ പോലീസിൽ പരാതി നൽകി. വീണു പരിക്കേറ്റു എന്നാണ് ഇയാൾ ബന്ധുക്കളെ ആദ്യം അറിയിച്ചത്.
സിസിടിവി പരിശോധിച്ചപ്പോൾ ക്രൂരമർദ്ദനത്തിന്റെ ദൃശ്യങ്ങൾ ലഭിച്ചുവെന്ന് ബന്ധുക്കൾ പൊലീസിനോട് പറഞ്ഞു. മുൻ ബിഎസ്എഫ് ജവാനാണ് ക്രൂരമർദ്ദനം ഏറ്റുവാങ്ങിയത്. നഗ്നനാക്കി നിലത്തുകൂടി വലിച്ചിഴക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. അഞ്ച് വർഷമായി അൽഷിമേഴ്‌സ് ബാധിതനാണ് ശശിധരൻപിള്ള. പുതിയതായി എത്തിയ ഹോം നഴ്സ് ആണ് ഉപദ്രവിച്ചത്.