ദുബൈയിൽ ഡ്രൈവറില്ലാ അബ്രകൾ പരീക്ഷണയാത്ര ആരംഭിച്ചു
ഡ്രൈവറില്ലാ കാറുകളുടെയും ഡെലിവറി വാഹനങ്ങളുടെയും പിന്നാലെയാണ് ദുബൈയുടെ ഈ വേറിട്ട നീക്കം.
ദുബൈ നഗരത്തിൽ ഇനി ഡ്രൈവറില്ലാതെസഞ്ചരിക്കുന്ന ഇലക്ട്രിക്അബ്രകളും. എട്ട് പേർക്ക് സഞ്ചരിക്കാവുന്ന അബ്രകളുടെ പരീക്ഷണയോട്ടം ആരംഭിച്ചു. ഡ്രൈവറില്ലാ കാറുകളുടെയും ഡെലിവറി വാഹനങ്ങളുടെയും പിന്നാലെയാണ് ദുബൈയുടെ ഈ വേറിട്ട നീക്കം.
ദുബൈയിലെഏറ്റവും പരമ്പരാഗത ജല ഗതാഗത മാർഗങ്ങളിലൊന്നാണ്അബ്രകൾ. ദുബൈ ക്രീക്കിൽ വിനോദ സഞ്ചാരികളെയും യാത്രക്കാരെയും ആകർഷിക്കുന്ന നിരക്ക്കുറഞ്ഞ ഗതാഗത മാർഗം കൂടിയാണിത്. ആർ.ടി.എയുടെ അൽഗർഹൂദ് മറൈൻ മെയിന്‍റനൻസ് സെന്‍ററിൽ നിർമിച്ചതാണ്സ്വയംപ്രവർത്തിക്കുന്ന ഈ ഇലക്ട്രിക്അബ്രകൾ. പരമ്പരാഗത രീതിയിലും ഡിസൈനിലുമാണ് നിർമാണം.
അൽ ജദ്ദാഫിൽ നിന്ന്ദുബൈ ക്രീക്കിലെ ഫെസ്റ്റിവൽ സിറ്റി സ്റ്റേഷനിലേക്കാണ്ഡ്രൈവറില്ലാ അബ്രയുടെ ആദ്യ പരീക്ഷണ യാത്ര നടന്നത്. . കാർബൺ പുറന്തള്ളലും അറ്റകുറ്റപ്പണി ചെലവും കുറക്കാവുന്ന രീതിയിലാണ്ഓട്ടോണമസ് ഇലക്ട്രിക് അബ്രകളുടെ നിർമിതി. ഡീസൽഅബ്രകളിൽ നിന്ന്വ്യത്യസ്തമായി ശബ്ദ മലിനീകരണവും കുറവായിരിക്കും. പരമാവധി ഏഴ് നോട്ട് വേഗതയുള്ള രണ്ട് ഇലക്ട്രിക് മോട്ടോറുകളാണ് ഡ്രൈവറില്ലാ അബ്രകളിൽസജ്ജമാക്കിയത്. ഏഴ്മണിക്കൂർ പ്രവർത്തിക്കുന്ന നാല് ലിഥിയം ബാറ്ററികൾ ഘടിപ്പിച്ച സംവിധാനത്തിൽ ഓട്ടോണമസ്കൺട്രോൾ സിസ്റ്റവും ഒരുക്കിയിട്ടുണ്ട്. ഭാരം കുറയ്ക്കാൻ ഇ-അബ്രകളുടെ ബോഡിയിൽഫൈബർഗ്ലാസാണ് ഉപയോഗിച്ചത്.
റഡാറുകളും ക്യാമറകളും ഘടിപ്പിച്ച സംവിധാനത്തിലെ വിവരങ്ങൾ അനുസരിച്ചാകുംഅബ്രകൾ സഞ്ചരിക്കുക. തിരമാലയും കാറ്റുമുണ്ടെങ്കിലും ദിശമാറാതെ സഞ്ചരിക്കാൻ ഇതിന്സാധിക്കും