മഹ്സ അമിനിയുടെ മരണം; ഇറാനു മേൽ യൂറോപ്യൻ യൂനിയൻ ഉപരോധം

പൗരാവകാശനിഷേധം ചൂണ്ടിക്കാട്ടിയാണ്​ നടപടി

Update: 2022-10-17 18:12 GMT
Advertising

അമേരിക്കക്കു പിന്നാലെ ഇറാനു മേൽ ഉപരോധ നടപടികളുമായി യൂറോപ്യൻ യൂനിയനും. ശിരോവസ്​ത്രവുമായി ബന്ധപ്പെട്ട്​ അറസ്റ്റ്​ ചെയ്ത കുർദ്​ വനിത കസ്റ്റഡിയിൽ വെച്ച് മരിച്ചതിന്‍റെ പശ്ചാത്തലത്തിലാണ് ഉപരോധം. മഹ്സ അമിനിയുടെ മരണത്തിന് പിന്നാലെ ഇറാനിൽ ആരംഭിച്ച സർക്കാർ വിരുദ്ധ പ്രക്ഷോഭം തുടരുകയാണ്. ​

ഇറാനിലെ ധാർമിക പൊലിസ്​ വിഭാഗം, വാർത്താ വിതരണ പ്രക്ഷേപണ മന്ത്രി, ഇസ്​ലാമിക്​ റവലൂഷനറി ഗാർഡിന്‍റെ സൈബർ വിഭാഗം എന്നിവക്കു മേലാണ്​ യൂറോപ്യൻ യൂനിയന്‍റെ ഉപരോധം. അന്യായമായി കസ്​റ്റഡിയിലെടുത്ത മഹ്​സ അമീനിയുടെ മരണത്തിന്​ ഇറാൻ സർക്കാർ തന്നെയാണ്​ കുറ്റക്കാരെന്ന്​ ചൂണ്ടിക്കാട്ടിയാണ്​ യൂറോപ്യൻ യൂനിയ​ന്‍റെ ഉപരോധം. ധാർമിക പൊലിസ്​ മേധാവി ഉൾ​പ്പെടെയുള്ളവരും ഉപരോധത്തി​ന്‍റെ പരിധിയിൽ വരുമെന്ന്​ യൂറോപ്യൻ യൂനിയൻ വ്യക്​തമാക്കി.

മഹ്​സ അമീനിയുടെ മരണത്തിൽ പ്രതിഷേധിച്ച്​ ഇറാനിൽ തുടരുന്ന പ്രതിഷേധത്തിന്​ അമേരിക്ക നേരത്തെ തുറന്ന പിന്തുണ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇത്​ തങ്ങളുടെ ആഭ്യന്തര കാര്യങ്ങളിലുള്ള ഇടപെടലാണെന്നും പുറം ശക്​തികൾ രാജ്യത്ത്​ കലാപത്തിന്​ ആഹ്വാനം ചെയ്യുകയാണെന്നും ഇറാൻ പ്രസിഡൻറ്​ ഇബ്രാഹിം റഈസി കഴിഞ്ഞ ദിവസം കുറ്റപ്പെടുത്തി. ഇറാനും വൻശക്​തി രാജ്യങ്ങളുമായുള്ള ആണവ കരാർ തുടർ ചർച്ചകളെയും പുതിയ സാഹചര്യം പ്രതികൂലമായി ബാധിച്ചു. അമേരിക്കക്കും ഇറാനും തമ്മിൽ അനുരഞ്​ജനം ലക്ഷ്യമിട്ട്​ രംഗത്തുള്ള യൂറോപ്യൻ രാജ്യങ്ങളും ഇപ്പോൾ പിൻവലിഞ്ഞിരിക്കുകയാണ്​. അതിനിടെ, ഇറാനിൽ പ്രക്ഷോഭവുമായി ബന്​ധപ്പെട്ട്​ അറുപതിലധികം പേരാണ്​ ഇതിനകം കൊല്ലപ്പെട്ടത്​.

Full View

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News