ഇന്ത്യ ഇ-വിസ സൗകര്യം അനുവദിക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഇനി ഖത്തറും

167 രാജ്യങ്ങളിൽ നിന്നുള്ളവർക്കാണ് നിലവിൽ ഇൗ സൗകര്യം ഇന്ത്യ നൽകുന്നത്

Update: 2018-08-24 01:53 GMT
Advertising

ഇ-വിസ സൗകര്യം അനുവദിക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ ഖത്തറിനെയും ഉൾപ്പെടുത്തി. 167 രാജ്യങ്ങളിൽ നിന്നുള്ളവർക്കാണ് നിലവിൽ ഇൗ സൗകര്യം ഇന്ത്യ നൽകുന്നത്. ഖത്തരി പൌരന്മാര്‍ക്ക് ഇന്ത്യയിലേക്കുള്ള യാത്ര എളുപ്പമാക്കുന്നതിന്‍റെ ഭാഗമായാണ് ഈ നീക്കം.

ഒാൺലൈൻ വഴിയുള്ള അപേക്ഷ മുഖേനയാണ് ഇ-വിസ ലഭ്യമാകുക. വിസക്ക് അപേക്ഷിക്കുന്ന ആൾ നേരിട്ട് ഇന്ത്യൻ എംബസിയിലോ ഇന്ത്യൻ എംബസി നിർദേശിക്കുന്ന ഇടങ്ങളിലോ പോകേണ്ടതില്ല. ഇലക്ട്രോണിക് ട്രാവൽ ഓതറൈസേഷൻ (ഇ.ടി.എ) എന്ന പേരിലറിയപ്പെടുന്ന പ്രത്യേക വിസാ അംഗീകാരം ഇ മെയിൽ വഴി അപേക്ഷകനെ അറിയിക്കും. യാത്രയുടെ സമയത്ത് ഇ.ടി.എയുടെ ഒരു കോപ്പി യാത്രക്കാരൻ കൈവശം വെക്കണം. അപേക്ഷകന് വിസ സ്റ്റാറ്റസ് https://indianvisaonline.gov.in എന്ന വെബ് സൈറ്റിലൂടെ ട്രാക്ക് ചെയ്യാൻ സാധിക്കും.

Full View

ഇ.ടി.എ മാനദണ്ഡമാക്കി ഖത്തറിൽ നിന്ന് എത്തുന്ന യാത്രക്കാരൻ ഇന്ത്യയിലെ ഏത് വിമാനത്താവളത്തിലാണോ ഇറങ്ങുന്നത് അവിെടയുള്ള ഇമിേഗ്രഷൻ ഓഫീസിൽ നിന്നും പാസ്പോർട്ടിൽ വിസമുദ്ര പതിപ്പിക്കും. ഇന്ത്യയിലെത്തുന്ന മുറക്ക് യാത്രക്കാരന്റെ ബയോമെട്രിക് വിവരങ്ങൾ നിർബന്ധമായും നൽകിയിരിക്കണം.

ഈ സൗകര്യം ഉപയോഗിച്ച് ഇ.ടി.എ ഇല്ലാതെ ഇന്ത്യയിൽ എത്താൻ സാധിക്കുകയില്ല. നിലവിൽ ഇന്ത്യയിൽ നിന്ന് എത്തുന്നവർക്ക് ഖത്തർ നൽകുന്ന ഒാൺ അറൈവൽ വിസക്ക് സമാനമായ സൗകര്യമല്ല ഇതെന്ന് ബന്ധെപ്പട്ടവർ അറിയിച്ചു.

ഒാൺലൈൻ വഴി കിട്ടുന്ന ഇലക്ട്രോണിക് ട്രാവൽ ഓതറൈസേഷൻ (ഇ.ടി.എ) വിസക്ക് പകരമായി ഉപയോഗിക്കുകയാണ് വേണ്ടത്. 167 രാജ്യങ്ങളിൽ നിന്നുള്ളവർക്കാണ് നിലവിൽ ഇൗ സൗകര്യം ഇന്ത്യ നൽകുന്നത്. ദോഹയിലെ ഇന്ത്യൻ എംബസി നൽകിവരുന്ന നിലവിലെ വിസാ സേവനങ്ങൾക്ക് പുറമേയാണ് പുതിയ ഇ-വിസ.

Tags:    

Similar News