ഉപരോധ കാലത്ത് രാജ്യം മുന്‍വര്‍ഷങ്ങളേക്കാള്‍ ശക്തിയാര്‍ജ്ജിച്ചതായി ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ത്താനി
ഉപരോധ കാലത്ത് രാജ്യം മുന്‍വര്‍ഷങ്ങളേക്കാള്‍ ശക്തിയാര്‍ജ്ജിച്ചതായി ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ത്താനി. എല്ലാ മേഖലയിലും ഖത്തര്‍ സ്വാശ്രയത്വം നേടിയത് അയല്‍ രാജ്യങ്ങള്‍ ഉപരോധമേര്‍പ്പെടുത്തിയതിന് ശേഷമാണ്.
സൗഹൃദ രാജ്യങ്ങള്‍ക്ക് വിശ്വസിക്കാന്‍ പറ്റിയ ഏറ്റവും നല്ല രാജ്യമാണ് ഖത്തറെന്നും അമീര്‍ അര്‍ജന്‍റീനയില്‍ പറഞ്ഞു. ലാറ്റിനമേരിക്കന്‍ സന്ദര്‍ശനത്തിന്‍റെ ഭാഗമായി അര്‍ജന്‍റീനയിലെത്തിയ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ത്താനിക്ക് ഹൃദ്യമായ സ്വീകരണമാണ് ലഭിച്ചത്. അമീറിനുള്ള ആദര സൂചകമായി പ്രസിഡന്‍റ് മൌറീഷ്യോ മാക്രി അമീറിന് കൊട്ടാരത്തില്‍ പ്രത്യേക വിരുന്ന് സംഘടിപ്പിച്ചു. അയല്‍ രാജ്യങ്ങള്‍ ഉപരോധം പ്രഖ്യാപിച്ചതിന് ശേഷമാണ് ഖത്തര്‍ എല്ലാ മേഖലയിലും കൂടുതല്‍ കരുത്താര്‍ജ്ജിച്ചതെന്ന് അമീര്‍ പറഞ്ഞു.
മുന്‍കാലങ്ങളെക്കാള്‍ സ്വയം പര്യാപ്തത കൈവരിക്കാന്‍ ഇക്കാലയളവിലായി. ഗള്‍ഫ് മേഖളയില്‍ ഖത്തര്‍ വലിയ പ്രതിസന്ധിയാണ് അഭിമുഖീകരിക്കുന്നത്. എന്നാല്‍ ഇതെല്ലാം തരണം ചെയ്യാന്‍ രാജ്യത്തിന് കഴിയുന്നുണ്ട്. സൗഹൃദ രാജ്യങ്ങള്‍ക്ക് വിശ്വസിക്കാന്‍ പറ്റിയ ഏറ്റവും അടുത്ത രാജ്യമാണ് ഖത്തറെന്നും അമീര്‍ പറഞ്ഞു.
ലാറ്റിനമേരിക്കന്‍ പര്യടനം ഏറെ വിജയകരമായിരുന്നുവെന്ന് അമീര്‍ പിന്നീട് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. വിവിധ മേഖലകളില്‍ ലാറ്റിനമേരിക്കന്‍ രാജ്യങ്ങളുമായുള്ള സഹകരണം ശക്തമാക്കാന്‍ സന്ദര്‍ശനം ഉപകരിച്ചതായും അദ്ദേഹം വ്യക്തമാക്കി.