ഹൂതി വിമതരുടെ ബാലിസ്റ്റിക് മിസൈൽ സൌദി സൈന്യം തകര്‍ത്തു

തകര്‍ത്ത മിസൈലിന്റെ അവശിഷ്ടങ്ങള്‍ റിയാദില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ സഖ്യസേന പ്രദര്‍ശിപ്പിച്ചു

Update: 2018-11-03 17:17 GMT
ഹൂതി വിമതരുടെ ബാലിസ്റ്റിക് മിസൈൽ സൌദി സൈന്യം തകര്‍ത്തു
AddThis Website Tools
Advertising

സൌദിയിലെ നജ്റാന്‍ ലക്ഷ്യമാക്കി ഹൂതി വിമതര്‍ അയച്ച ബാലിസ്റ്റിക് മിസൈൽ സൌദി സൈന്യം തകര്‍ത്തു. യമനിലെ ഹൂതി കേന്ദ്രത്തില്‍ നിന്നാണ് മിസൈലെത്തിയത്. ഹുദൈദ പിടിച്ചെടുക്കാനുള്ള ശ്രമത്തിനിടെ കൊല്ലപ്പെട്ട ഹൂതികളുടെ എണ്ണം നൂറ് കവിഞ്ഞു.

കഴിഞ്ഞ ദിവസമാണ് നജ്റാന്‍ ലക്ഷ്യം വെച്ച് ഹൂതികള്‍ ബാലിസ്റ്റിക് മിസൈല്‍ അയച്ചത്. തകര്‍ത്ത മിസൈലിന്റെ അവശിഷ്ടങ്ങള്‍ റിയാദില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ സഖ്യസേന പ്രദര്‍ശിപ്പിച്ചു.

Full View

യമനിൽ ഹൂത്തികളുടെ ശക്തികേന്ദ്രമായ സഅ്ദയാണ് മിസൈൽ ആക്രമണത്തിന്റെ ഉറവിടം. ജനവാസ കേന്ദ്രം ലക്ഷ്യം വെച്ചെത്തിയ മിസൈല്‍ ആകാശത്ത് വെച്ച് തന്നെ തകര്‍ത്തിരുന്നു. മിസൈൽ ഭാഗങ്ങൾ പതിച്ച് ആർക്കും പരിക്കില്ലെന്ന് സഖ്യസേനാ വക്താവ് കേണൽ തുർക്കി അൽമാലികി പറഞ്ഞു. ഇതുവരെ സൗദി അറേബ്യക്കു നേരെ 206 ബാലിസ്റ്റിക് മിസൈലുകൾ ഹൂതികള്‍ അയച്ചിട്ടുണ്ട്. ഇതില്‍ സൗദികളും വിദേശികളും അടക്കം 112 സാധാരണക്കാർ കൊല്ലപ്പെട്ടിരുന്നു. ഇതിനിടെ ഹുദൈദ തുറമുഖം മോചിപ്പിക്കാനുള്ള ശ്രമത്തിനിടെ വധിക്കപ്പെട്ട ഹൂതികളുടെ എണ്ണം ഒരു മാസത്തിനിടെ നൂറ് കവിഞ്ഞു.

Tags:    

Similar News