ഹുദെെദ തുറമുഖം പിടിക്കാന്‍ പോരാട്ടം രൂക്ഷം; നൂറു കണക്കിന് ഹൂതികളെ വധിച്ചതായി സഖ്യസേന

കുഴിബോംബുകള്‍ വ്യാപകമായതിനാല്‍ കരമാര്‍ഗം വേഗത്തിലാകില്ല നടപടികള്‍. ഇതിനാല്‍ വ്യോമാക്രമണം നടത്തിയാണ് സഖ്യസേന യമന്‍ സൈന്യത്തെ സഹായിക്കുന്നത്.

Update: 2018-11-07 02:22 GMT
Advertising

യമനിലെ ഹുദൈദ തുറമുഖം തിരിച്ചു പിടിക്കാനുള്ള ആക്രമണത്തില്‍ കൊല്ലപ്പെട്ട ഹൂതികളുടെ എണ്ണം നൂറ് കവിഞ്ഞു. യമന്‍ - സഖ്യസേനാ വിഭാഗങ്ങളള്‍ക്കും ഏറ്റുമുട്ടലില്‍ പരിക്കുണ്ട്. മേഖലയില്‍ നിന്നും സാധാരണക്കാര്‍ പുറത്ത് കടക്കാനുള്ള ശ്രത്തിലാണ്.

യമനിലെ തന്ത്രപ്രധാന തുറമുഖമാണ് ഹുദൈദ. യമനിലേക്കുള്ള ഭൂരിഭാഗം ചരക്കും എത്തുന്ന ഇടം. ഇത് കീഴടക്കാനായാല്‍ ഹൂതികള്‍ക്കെതിരായ നീക്കം വിജയത്തിലേക്കെത്തും. ഇത് മുന്നില്‍ കണ്ടാണ് നിലവിലെ സെെനിക നീക്കം. യമന്‍ സൈന്യത്തിന് പിന്തുണയുമായി വ്യോമാക്രമണത്തിലാണ് സഖ്യസേന. അടുത്തയാഴ്ച സമാധാന ചര്‍ച്ചക്ക് സാധ്യത നിലനില്‍ക്കേയാണ് ഏറ്റുമുട്ടല്‍. ഇതിനകം നൂറിലേറെ ഹൂതികളെ വധിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഹുദൈദക്ക് നാലു കി.മീ അകലെ തമ്പടിച്ച യമന്‍ സൈന്യത്തിന് ഹൂതികളെ നേരിടാന്‍ വന്‍ സന്നാഹമുണ്ട്. യമനിലേക്കുള്ള ചരക്ക് ആയുധ നീക്കം നടക്കുന്ന തുറമുഖ മേഖലയില്‍ ഹൂതി സാന്നിധ്യം സജീവമാണ്. കുഴിബോംബുകള്‍ വ്യാപകമായതിനാല്‍ കരമാര്‍ഗം വേഗത്തിലാകില്ല നടപടികള്‍. ഇതിനാണ് സഖ്യസേന വ്യോമാക്രമണം നടത്തി യമന്‍ സൈന്യത്തെ സഹായിക്കുന്നത്. മരണ സംഖ്യ ഉയര്‍ന്നതോടെ പുറത്ത് കടക്കാനുള്ള ശ്രമത്തിലാണ് മേഖലയിലെ സാധാരണക്കാര്‍.

Tags:    

Similar News