ബംഗ്ലാദേശിന് നിരാശ: ചിറ്റഗോംഗ് ടെസ്റ്റില്‍ ഇംഗ്ലണ്ടിന് ജയം

Update: 2017-10-08 02:03 GMT
Editor : Damodaran
ബംഗ്ലാദേശിന് നിരാശ: ചിറ്റഗോംഗ് ടെസ്റ്റില്‍ ഇംഗ്ലണ്ടിന് ജയം
ബംഗ്ലാദേശിന് നിരാശ: ചിറ്റഗോംഗ് ടെസ്റ്റില്‍ ഇംഗ്ലണ്ടിന് ജയം
AddThis Website Tools
Advertising

ചരിത്ര ജയം കുറിക്കാന്‍ 33 റണ്‍സ് തേടി അഞ്ചാം ദിനം ക്രീസിലെത്തിയ ബംഗ്ലാദേശിന്‍റെ ഇന്നിംഗ്സ് 263 റണ്‍സിന് അവസാനിച്ചു

ഇംഗ്ലണ്ടിനെതിരെ ചരിത്ര ജയത്തെ കുറിച്ചുള്ള ബംഗ്ലാദേശിന്‍റെ സ്വപ്നങ്ങള്‍ക്ക് തിരിച്തടി നല്‍കി ചിറ്റഗോംഗ് ടെസ്റ്റ് ഇംഗ്ലണ്ട് സ്വന്തമാക്കി, 22 റണ്‍സിനാണ് ഇംഗ്ലണ്ട് ജയം. അവസാന ദിവസമായ ഇന്ന് ജയത്തിനായി രണ്ട് വിക്കറ്റ് കൈവശമിരിക്കെ 33 റണ്‍സ് എന്ന ലക്ഷ്യം മറികടക്കാന്‍ ബംഗ്ലാദേശിനായില്ല. 64 റണ്‍സെടുത്ത സാബിര്‍ റഹ്മാന്‍ ഒരറ്റത്ത് അജയ്യനായി നിന്നെങ്കിലും രണ്ട് വിക്കറ്റുകള്‍ പിഴുതെറിഞ്ഞ് കുക്കും കൂട്ടരും ജയം പിടിച്ചെടുക്കുകയായിരുന്നു.അവസാന ദിവസം വീണ രണ്ട് വിക്കറ്റുകളും സ്വന്തമാക്കിയ ഇംഗ്ലണ്ട് പേസര്‍ ബെന്‍ സ്റ്റോക്സാണ് കളിയിലെ കേമന്‍. രണ്ടാം ഇന്നിങ്സില്‍ 85 റണ്‍സുമായി ഇംഗ്ലണ്ടിന് പൊരുതാവുന്ന സ്കോര്‍ സമ്മാനിച്ചത് സ്റ്റോക്സായിരുന്നു.

Tags:    

Writer - Damodaran

contributor

Editor - Damodaran

contributor

Similar News