സഞ്ജു പാഴാക്കിയ ക്യാച്ചും കൈവിട്ട മത്സരവും
ലഭിച്ച ജീവന്‍ ഉത്തപ്പ പരമാവധി മുതലെടുത്തു. ഞങ്ങള്‍ക്ക് മത്സരം കൈവിടാനിടയായത് ആ കൈവിട്ട ക്യാച്ചാണെന്നാണ് എനിക്ക് തോന്നുന്നത് - സഞ്ജു
ക്രിക്കറ്റില്‍ ക്യാച്ചുകളുടെ വില വലുതാണ്. ഓരോ മത്സരത്തിന്‍റെയും വിധി നിര്‍ണയത്തില്‍ ക്യാച്ചുകള്‍ക്ക് പരമപ്രധാനമായ സ്ഥാനമുണ്ട്. പലപ്പോഴും നിര്‍ണായകമാകുക കൈവിട്ട ക്യാച്ചുകളാകും. ഐപിഎല്ലില്‍ കൊല്‍ക്കൊത്തക്കെതിരായ മത്സരത്തില്‍ സഞ്ജു സാംസണും അമിത് മിശ്രയും പരസ്പര ധാരണയില്ലായ്മയെ തുടര്‍ന്ന് റോബിന്‍ ഉത്തപ്പക്ക് നല്‍കിയ ജീവന്‍ മൂലം കൈവിട്ടത് മത്സരം തന്നെയായിരുന്നു. ഏഴ് റണ്‍സില്‍ നില്‍ക്കെ ലഭിച്ച ജീവനുമായി പോരാടിയ ഉത്തപ്പ അര്‍ധശതകവുമായി നായകന്‍ ഗംഭീറിനൊപ്പം കൊല്‍ക്കത്തയെ ജയത്തിലേക്ക് നയിച്ചു.
ക്യാച്ച് നഷ്ടപ്പെടുത്തിയത് വലിയ വീഴ്ചയായെന്ന് മത്സരശേഷം സഞ്ജു സമ്മതിച്ചു. ക്യാച്ചുകള്‍ നിര്‍ണായകമാണ്. മത്സരങ്ങള്‍ ജയിപ്പിക്കുന്നത് ക്യാച്ചുകളാണ്. ലഭിച്ച ജീവന്‍ ഉത്തപ്പ പരമാവധി മുതലെടുത്തു. ഞങ്ങള്‍ക്ക് മത്സരം കൈവിടാനിടയായത് ആ കൈവിട്ട ക്യാച്ചാണെന്നാണ് എനിക്ക് തോന്നുന്നത് - സഞ്ജു പറഞ്ഞു.