ഇന്ത്യ തോല്‍ക്കാനുള്ള കാരണം
ബെഹ്റന്‍ഡോര്‍ഫ് നന്നായി ബൌള്‍ ചെയ്തു. അയാളുടെ ശൈലിക്ക് അനുയോജ്യമായ വിക്കറ്റായിരുന്നു. ട്വന്‍റി200യില്‍ മുന്നോ നാലോ വിക്കറ്റുകള്‍ ഒരു മത്സരത്തില്‍ നേടണമെങ്കില്‍ ഭാഗ്യം
ഓസീസ് ബാറ്റിംഗിന് ഇറങ്ങിയപ്പോള്‍ മധ്യ ഓവറുകളില്‍ വിക്കറ്റ് നേടാനാകാത്തതാണ് രണ്ടാം ട്വന്‍റി20 മത്സരം തോല്‍ക്കാനുള്ള പ്രധാന കാരണമെന്ന് ഇന്ത്യയുടെ പേസ് ബൌളര്‍ ഭുവനേശ്വര്‍ കുമാര്‍. ബാറ്റിങ് ദുഷ്കരമായ വിക്കറ്റായിരുന്നു. മഴ അടുത്തുണ്ടായിരുന്നു. വിക്കറ്റിന്‍റെ ആനുകൂല്യം അവര്‍ ശരിക്കും മുതലെടുത്തു. ആദ്യ ഓവറുകളില്‍ വിക്കറ്റുകള്‍ നേടാന്‍ ഞങ്ങള്‍ പരമാവധി ശ്രമിച്ചു. മത്സരം ജയിക്കണമെങ്കില്‍ വിക്കറ്റ് വേട്ട തുടരണമായിരുന്നു , പ്രത്യേകിച്ചും മധ്യ ഓവറുകളില്‍. അതിന് നമുക്കായില്ല. ശരിക്കും പറഞ്ഞാല്‍ അവര്‍ നമ്മളെക്കാള്‍ നന്നായി ബൌള്‍ ചെയ്തു - ഭുവനേശ്വര്‍ കുമാര്‍ പറഞ്ഞു.
ഇന്ത്യയുടെ തകര്‍ച്ചക്ക് ആരെയും എടുത്ത് പറയാനാകില്ലെന്നും ടീമിന് ഒന്നാകെ ഒരു ഓഫ് ദിവസമാണെന്ന് കരുതുന്നതാകും ഭേദം. രോഹിത് ശര്‍മയുടെയും കൊഹ്‍ലിയുടെയും വിക്കറ്റുകള്‍ നിര്‍ണായകമായി. ആദ്യത്തെ തകര്‍ച്ചക്ക് ശേഷം കരകയറാന്‍ ശ്രമിച്ചെങ്കിലും ഇതിന് കഴിയാതെ വന്നു. ബെഹ്റന്‍ഡോര്‍ഫ് നന്നായി ബൌള്‍ ചെയ്തു. അയാളുടെ ശൈലിക്ക് അനുയോജ്യമായ വിക്കറ്റായിരുന്നു. ട്വന്‍റി200യില്‍ മുന്നോ നാലോ വിക്കറ്റുകള്‍ ഒരു മത്സരത്തില്‍ നേടണമെങ്കില്‍ ഭാഗ്യം വേണം.