കുംബ്ലെ തുടര്‍ന്നിരുന്നെങ്കില്‍ കൊഹ്‍ലി സ്ഥാനം ഒഴിയുമായിരുന്നുവെന്ന് റിപ്പോര്‍ട്ട്
വിന്‍ഡീസ് പര്യടനം വരെ കുംബ്ലെ തുടരട്ടെ എന്ന ഉപദേശക സമിതിയുടെ നിര്‍ദേശം നടപ്പിലായിരുന്നെങ്കില്‍ നായക സ്ഥാനം ഉപേക്ഷിക്കാനും കൊഹ്‍ലി തയ്യാറാകുമായിരുന്നു - റിപ്പോര്‍ട്ട് പറയുന്നു.
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ പരിശീലക സ്ഥാനത്ത് അനില്‍ കുംബ്ലെ തുടര്‍ന്നിരുന്നെങ്കില്‍ വിരാട് കൊഹ്‍ലി നായക സ്ഥാനം ഒഴിയുമായിരുന്നുവെന്ന് റിപ്പോര്‍ട്ട്. വിശ്വസനീയ വൃത്തങ്ങളെ ഉദ്ധരിച്ച് ദ ടെലിഗ്രാഫാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. കുംബ്ലെ പരിശീലക സ്ഥാനത്ത് തുടരുതെന്നും പകരക്കാരനെ ബിസിസിഐ കണ്ടെത്തിയേ തീരുവെന്നുമുള്ള ഉറച്ച നിലപാടിലായിരുന്നു കൊഹ്‍ലി.
വിനോദ് റായ് അധ്യക്ഷനായ സുപ്രീംകോടി നിയോഗിച്ച ഉന്നതാധികാര സമിതിയെയും ബിസിസിഐയെയും സച്ചിന്‍, ലക്ഷ്മണ്‍, ഗാംഗുലി എന്നിവരെയും ഇക്കാര്യം വ്യക്തമായി അറിയിച്ചിരുന്നതായാണ് അറിയുന്നത്. വിന്‍ഡീസ് പര്യടനം വരെ കുംബ്ലെ തുടരട്ടെ എന്ന ഉപദേശക സമിതിയുടെ നിര്‍ദേശം നടപ്പിലായിരുന്നെങ്കില്‍ നായക സ്ഥാനം ഉപേക്ഷിക്കാനും കൊഹ്‍ലി തയ്യാറാകുമായിരുന്നു - റിപ്പോര്‍ട്ട് പറയുന്നു.
അതേസമയം കൊഹ്‍ലിയും കുംബ്ലെയും തമ്മിലുള്ള ഭിന്നതകള്‍ പരിഹരിച്ചെങ്കില്‍ മാത്രമെ പരിശീലക സ്ഥാനത്ത് തുടര്‍ച്ച ആലോചിക്കാനാകൂ എന്ന നിലപാടാണ് സച്ചിനും ഗാംഗുലിയും ലക്ഷ്മണനും സ്വീകരിച്ചിരുന്നത്. ഇതിന്‍റെ അടിസ്ഥാനത്തില്‍ കൂടിക്കാഴ്ചകള്‍ നടക്കുകയും ചെയ്തിരുന്നു. കുംബ്ലെയും കൊഹ്‍ലിയും തമ്മില്‍ നേരിട്ടുള്ള കൂടിക്കാഴ്ചയും ഇതിലുള്‍പ്പെടും. പരിഹാര സാധ്യതകള്‍ നിലനില്‍ക്കില്ലെന്ന തിരിച്ചറിവും കുംബ്ലെയുടെ രാജി തീരുമാനവും വന്നത് ഈ കൂടിക്കാഴ്ചക്ക് ശേഷമാണ്.