ആസ്ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസ്; സെമി പോരാട്ടങ്ങള്‍ക്ക് ഇന്ന് തുടക്കം 

Update: 2018-05-24 10:28 GMT
ആസ്ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസ്; സെമി പോരാട്ടങ്ങള്‍ക്ക് ഇന്ന് തുടക്കം 
Advertising

പുരുഷ സിംഗിള്‍സില്‍ ക്രൊയേഷ്യയുടെ മാരിന്‍ സിലിച്ച് ബ്രിട്ടന്റെ കെയ്‍ല്‍ എഡ‍്മണ്ടിനെ നേരിടും.

ആസ്ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസിന്റെ സെമി പോരാട്ടങ്ങള്‍ക്ക് ഇന്ന് തുടക്കം. പുരുഷ സിംഗിള്‍സില്‍ ക്രൊയേഷ്യയുടെ മാരിന്‍ സിലിച്ച് ബ്രിട്ടന്റെ കെയ്‍ല്‍ എഡ‍്മണ്ടിനെ നേരിടും. ബള്‍ഗേറിയയുടെ ഗ്രിഗര്‍ ദിമിത്രോവിനെ തോല്‍പ്പിച്ചാണ് എഡ്മണ്ട് സെമിയിലെത്തിയത്. അതേസമയം റാഫേല്‍ നദാല്‍ പരിക്കിനെ തുടര്‍ന്ന് പിന്മാറിയതിനെ തുടര്‍ന്നാണ് മാരിന്‍ സിലിച്ചിന്റെ സെമി പ്രവേശം. ഉച്ചക്ക് 2 മണിക്കാണ് മത്സരം. വനിതകളില്‍ സിമോണ ഹാലപ്പ് മുന്‍ ലോക ഒന്നാം നന്പര്‍ ആഞ്ചലിക് കെര്‍ബറിനെയും ബെല്‍ജിയത്തിന്റെ എലിസെ മെര്‍ടെന്‍സ് - ലോക രണ്ടാം നന്പര്‍ കരോലിന്‍ വോസ്നിയാക്കിയെയും നേരിടും.

Similar News