കോപ്പയില്‍ മുഴങ്ങി കേട്ടത് തെറ്റായ ദേശീയഗാനം
തെറ്റായ ദേശീയഗാനം ആലപിക്കപ്പെടുന്പോള്‍ ഉറുഗ്വേ താരങ്ങള്‍ നിശബ്ദരായി നിന്നു. വിശ്വസിക്കാനാവതെ മിക്ക താരങ്ങളും പരസ്പരം നോക്കുന്നതും
മത്സരങ്ങള്‍ ആരംഭിക്കുന്നതിന് മുന്പ് പങ്കാളികളായ ടീമുകളുടെ ദേശീയഗാനം ആലപിക്കുന്നത് ഫുട്ബോള്‍ മൈതാനങ്ങളിലെ പതിവ് കാഴ്ചയാണ്. എന്നാല്‍ ഞായറാഴ്ച രാത്രി നടന്ന ഉറുഗ്വേ - മെക്സികോ പോരാട്ടത്തിന് മുന്നോടിയായി ഉയര്‍ന്ന ദേശീയ ഗാനം സംഘാടകര്‍ക്ക് അപമാനത്തിന്‍റേതായി മാറി. ഉറുഗ്വേയുടെ ദേശീയഗാനത്തിന് പകരം ചിലിയുടെ ദേശീയഗാനമാണ് ഉയര്‍ന്ന് കേട്ടത്. തെറ്റായ ദേശീയഗാനം ആലപിക്കപ്പെടുന്പോള്‍ ഉറുഗ്വേ താരങ്ങള്‍ നിശബ്ദരായി നിന്നു. വിശ്വസിക്കാനാവതെ മിക്ക താരങ്ങളും പരസ്പരം നോക്കുന്നതും കാണാമായിരുന്നു.
മനുഷ്യസഹജമായ ഒരു പിഴവാണ് ഇത്തരമൊരു സംഭവത്തിന് കാരണമായതെന്ന് സംഘാടകര്‍ അറിയിച്ചു. ഉറുഗ്വേ ഫെഡറേഷന്‍, ദേശീയ ഫുട്ബോള്‍ ടീം, ആരാധകര്‍ എന്നിവരോട് ഈ പിഴവിന്‍റെ പേരില്‍ ക്ഷമ ചോദിക്കുകയാണെന്നും സംഘാടകര്‍ ഒരു പ്രസ്താവനയില്‍ വ്യക്തമാക്കി.