മൂന്ന് കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് യുവി
ഇതേസമയം തന്നെ പരിക്കിനെ തുടര്‍ന്ന് ഐപിഎല്‍ മത്സരങ്ങള്‍ നഷ്ടമായ ആശിഷ് നെഹ്റക്ക് ഇതിനോടകം തന്നെ നഷ്ടപരിഹാരം ലഭിച്ചു കഴിഞ്ഞിട്ടുണ്ട്. ബിസിസിഐയുടെ കാര്യങ്ങള്‍ നോക്കാനായി സുപ്രീംകോടതി നിയോഗിച്ച ഉന്നതാധികാര സമിതിയെ യുവി സമീപിച്ചേക്കുമെന്നാണ് സൂചന.
ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്താനുള്ള ശ്രമത്തില്‍ മുഴുകിയിട്ടുള്ള വെറ്ററന്‍ താരം യുവരാജ് സിങ് മൂന്ന് കോടി രൂപയുടെ നഷ്ടപരിഹാരത്തിനായി ബിസിസിഐയുമായി നിഴല്‍ യുദ്ധത്തിലെന്ന് റിപ്പോര്‍ട്ട്. 2016 ട്വന്‍റി20 ലോകകപ്പ് കളിക്കുന്നതിനിടെ പരിക്കേറ്റ യുവിക്ക് ഐപിഎല്ലിലെ ആദ്യ ഏഴ് മത്സരങ്ങള്‍ നഷ്ടമായിരുന്നു. ഇതിനായുള്ള നഷ്ടപരിഹാരത്തിനായാണ് യുവി കിണഞ്ഞു ശ്രമിക്കുന്നത്. മൂന്ന് കോടി രൂപയോളം വരും ഇത്. നേരത്തെ യുവരാജ് സിങിന്‍റെ മാതാവും താരത്തിന്‍റെ പ്രതിനിധിയായി നഷ്ടപരിഹാരത്തിനായി ബിസിസിഐയുമായി ബന്ധപ്പെട്ടിരുന്നു.
ഇന്ത്യക്കായി മത്സരിക്കുമ്പോള്‍ പരിക്കേറ്റതിനെ തുടര്‍ന്ന് ഐപിഎല്‍ മത്സരങ്ങള്‍ നഷ്ടമാകുന്ന താരങ്ങള്‍ക്കാണ് ബിസിസിഐ നഷ്ടപരിഹാരം നല്‍കുന്നത്. ഇതേസമയം തന്നെ പരിക്കിനെ തുടര്‍ന്ന് ഐപിഎല്‍ മത്സരങ്ങള്‍ നഷ്ടമായ ആശിഷ് നെഹ്റക്ക് ഇതിനോടകം തന്നെ നഷ്ടപരിഹാരം ലഭിച്ചു കഴിഞ്ഞിട്ടുണ്ട്. ബിസിസിഐയുടെ കാര്യങ്ങള്‍ നോക്കാനായി സുപ്രീംകോടതി നിയോഗിച്ച ഉന്നതാധികാര സമിതിയെ യുവി സമീപിച്ചേക്കുമെന്നാണ് സൂചന.