നിക്ക് കിര്‍ഗിയോസ് റിയോ ഒളിംപിക്സില്‍ നിന്നും പിന്മാറി

Update: 2018-06-03 14:34 GMT
Editor : admin
നിക്ക് കിര്‍ഗിയോസ് റിയോ ഒളിംപിക്സില്‍ നിന്നും പിന്മാറി
Advertising

ആസ്ട്രേലിയന്‍ ഒളിമ്പിക് കമ്മിറ്റിയുടെ അനീതി നിറഞ്ഞ നടപടികളാണ് ഒളിംപിക്സില്‍ നിന്നും പിന്മാറാന്‍ കാരണമെന്ന് ആസ്ട്രേലിയന്‍ ടെന്നിസ് താരം നിക്ക് കിര്‍ഗിയോസ് റിയോ പറഞ്ഞത്

ആസ്ട്രേലിയന്‍ ടെന്നിസ് താരം നിക്ക് കിര്‍ഗിയോസ് റിയോ ഒളിംപിക്സില്‍ നിന്നും പിന്മാറി. ആസ്ട്രേലിയന്‍ ഒളിമ്പിക് കമ്മിറ്റിയുടെ അനീതി നിറഞ്ഞ നടപടികളാണ് ഒളിംപിക്സില്‍ നിന്നും പിന്മാറാന്‍ കാരണമെന്ന് കിര്‍ഗിയോസ് പറഞ്ഞു. ആസ്ട്രേലിയന്‍ താരം ബെര്‍ണാഡ് ടോമികും റിയോ ഒളിംപിക്സില്‍ നിന്ന് പിന്മാറിയിരുന്നു.

ആസ്ട്രേലിയന്‍ ഒളിംപിക് കമ്മിറ്റി, തന്നെ തരാതാഴ്ത്തുന്ന തരത്തില്‍ പെരുമാറുന്ന സാഹചര്യത്തിലാണ് ഒളിംപിക്സില്‍ നിന്നും പിന്മാറുന്നതെന്ന് നിക് കിര്‍ഗിയോസ് പറഞ്ഞു. വളരെയധികം ദുഃഖത്തോടെയാണ് ഈ തീരുമാനത്തിലെത്തിയതെന്നും കിര്‍ഗിയോസ് തന്‍റെ ഔദ്യോഗിക വെബ്സൈറ്റില്‍ പോസ്റ്റ്ചെയ്ത വാര്‍ത്താക്കുറുപ്പില്‍ വ്യക്തമാക്കി. ഫ്രഞ്ച് ഓപ്പണ്‍ ടൂര്‍ണമെന്‍റിനിടെ ബോള്‍ ബോയിയോട് മോശമായി പെരുമാറിയ കിര്‍ഗിയോസ് വിമര്‍ശനങ്ങള്‍ക്ക് വിധേയനായിരുന്നു.

റിയോ ഒളിംപിക്സില്‍ താന്‍ പങ്കെടുക്കണമോ വേണ്ടയോ എന്ന് ആസ്ട്രേലിയന്‍ ഒളിംപിക് കമ്മിറ്റി വ്യക്തമാക്കുക കൂടി ചെയ്യാത്ത സാഹചര്യത്തിലാണ് ഇത്തരമൊരു തീരുമാനത്തിലെത്തിയതെന്നും താരം വ്യക്തമാക്കുന്നു. അതേ സമയം കിര്‍ഗിയോസിന്‍റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി എഒസി രംഗത്തെത്തി. റിയോ ഒളിംപിക്സില്‍ പങ്കെടുക്കാനുള്ള ടെന്നിസ് താരങ്ങളെ തീരുമാനിച്ചിട്ടില്ലെന്ന് എഒസി ഔദ്യോഗിക വെബ്സൈറ്റിലൂടെ അറിയിച്ചു. സെലക്ഷന്‍ നടപടിയില്‍ എല്ലാ താരങ്ങളെയും ഒരേ പോലെയായിരിക്കും പരിഗണിക്കുകയെന്നും എഒസി വ്യക്തമാക്കിയിട്ടുണ്ട്.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News