സെർബിയൻ താരം അലക്സാണ്ടർ മിട്രോവിചിനേയും സ്വന്തമാക്കി അൽ ഹിലാൽ
452 കോടി മുടക്കിയാണ് സെർബിയൻ താരം അലക്സാണ്ടർ മിട്രോവിചിനെ സൗദി സ്വന്തമാക്കിയത്.
452 കോടി മുടക്കി സൗദി സെർബിയൻ താരം അലക്സാണ്ടർ മിട്രോവിചിനേയും സ്വന്തമാക്കി. നെയ്മറിനെ സ്വന്തമാക്കിയ അൽ ഹിലാൽ മിട്രോവിച്ചുമായും കരാർ ഒപ്പുവെച്ചു. ഫുൾഹാമിൽ നിന്നാണ് താരം എത്തുന്നത്. വെറാറ്റിയെ കൂടെ സ്വന്തമാക്കിയാൽ അൽ ഹിലാൽ ഈ വർഷത്തെ ട്രാൻസ്ഫർ വിൻഡോ അവസാനിപ്പിക്കും.
സൗദി ക്ലബ്ബുകളുടെ ഓഫറുകൾക്ക് മുന്നിൽ പിടിച്ചു നിൽക്കാൻ ഫുൾഹാമിനും ആയില്ല. അങ്ങിനെ സെർബിയൻ മുന്നേറ്റനിര താരം അലക്സാണ്ടർ മിട്രോവിച്ചിനെ അവർ വിട്ടു കൊടുത്തു. താരം ഇന്നലെ സൗദിയിലെത്തി. മെഡിക്കൽ പരിശോധനകൾ പൂർത്തിയായതോടെ കരാർ ഒപ്പുവെച്ചു. കഴിഞ്ഞ സീസണിൽ 24 മത്സരങ്ങളിൽ നിന്നു 14 ഗോളുകൾ നേടിയ മിട്രോവിച്ച് ഫുൾഹാമിനെ പ്രീമിയർ ലീഗിൽ മുൻനിരയിലേക്കെത്തിച്ചിരുന്നു.
2018 മുതൽ ഫുൾഹാമിനൊപ്പമുളള താരം അതിനു മുമ്പ് ന്യൂകാസിൽ യുണൈറ്റഡിന്റെ താരമായിരുന്നു. സെർബിയക്ക് ആയി 81 മത്സരങ്ങൾ കളിച്ച താരമാണ് മിട്രോവിച്. 452 കോടിക്ക് മൂന്ന് വർഷത്തേക്കാണ് കരാർ. നെയ്മറിനെയും ഗോൾ കീപ്പർ ബോണോയെയും സ്വന്തമാക്കിയതിനു പിന്നാലെയാണ് മുട്രോവചിനെയും അൽ ഹിലാൽ സ്വന്തമാക്കിയത്. ഇനി വെറാറ്റിയെ കൂടെ സ്വന്തമാക്കിയാൽ അൽ ഹിലാൽ ഈ ട്രാൻസ്ഫർ വിൻഡോയിലെ നീക്കങ്ങൾ അവസാനിപ്പിക്കും. ഇതിനകം പത്ത് മുൻനിര താരങ്ങളെ അൽ ഹിലാൽ സ്വന്തമാക്കിയിട്ടുണ്ട്.