സെഞ്ച്വറിക്ക് പിന്നാലെ മറ്റൊരു നേട്ടവും: കയ്യടി വാങ്ങി ജോ റൂട്ട്‌

കുറഞ്ഞ പന്തിൽനിന്ന് കൂടുതൽ റൺസ് നേടുകയെന്ന ഇംഗ്ലണ്ടിന്റെ ‘ബാസ്ബോൾ’ ശൈലിയിൽനിന്ന് മാറിയായിരുന്നു റൂട്ടിന്റെ ഇന്നിങ്സ്.

Update: 2024-02-25 04:18 GMT
Editor : rishad | By : Web Desk
Advertising

റാഞ്ചി: അന്താരാഷ്ട്ര ക്രിക്കറ്റിലെ ഒരു തകർപ്പൻ നാഴികക്കല്ലിലെത്തി ഇംഗ്ലണ്ട് ബാറ്റര്‍ ജോ റൂട്ട്. അന്താരാഷ്ട്ര ക്രിക്കറ്റിൽ 19,000 റൺസെന്ന നാഴികക്കല്ലിലാണ് ജോ റൂട്ട് എത്തിയിരിക്കുന്നത്‌. ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇംഗ്ലണ്ട് ബാറ്ററും, ലോക ക്രിക്കറ്റിലെ പതിനാലാമനുമാണ് ജോ റൂട്ട്‌.

സച്ചിൻ ടെണ്ടുൽക്കർ, വിരാട് കോഹ്ലി, എന്നിവരുള്ള പട്ടികയിലാണ് റൂട്ടും ഇപ്പോൾ തന്റെ പേര് എഴുതിച്ചേർത്തിരിക്കുന്നത്‌.റാഞ്ചി ടെസ്റ്റിലെ സെഞ്ച്വറി ഇന്ത്യക്കെതിരെ റൂട്ടിന്റെ പത്താമത് ടെസ്റ്റ് സെഞ്ച്വറിയായിരുന്നു.

ഇതോടെ ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യയ്ക്കെതിരെ കൂടുതൽ സെഞ്ച്വറി നേടുന്ന താരങ്ങളിൽ ഒന്നാമതെത്താനും റൂട്ടിനായി‌. ഒൻപത് സെഞ്ച്വറികൾ ഇന്ത്യക്കെതിരെ നേടിയ സ്റ്റീവ് സ്മിത്തിനൊപ്പം റെക്കോഡ് പങ്കിടുകയായിരുന്നു ഇത്രയും നാൾ റൂട്ട്‌. ഇംഗ്ലണ്ട് ഇന്നിങ്സിൽ നാലാം നമ്പരിൽ ബാറ്റ് ചെയ്ത റൂട്ട്, 274 പന്തിൽ 10 ബൗണ്ടറികളുടെ സഹായത്തോടെ 122 റൺസെടുത്ത് പുറത്താകാതെ നിന്നു.

ആദ്യ ഇന്നിങ്സിൽ ഇംഗ്ലണ്ട് 353 റൺസെന്ന മാന്യമായ സ്കോറിലെത്തിയത് റൂട്ടിന്റെ സെഞ്ച്വറിയുടെ മികവിലാണ്.  കുറഞ്ഞ പന്തിൽനിന്ന് കൂടുതൽ റൺസ് നേടുകയെന്ന ഇംഗ്ലണ്ടിന്റെ ‘ബാസ്ബോൾ’ ശൈലിയിൽനിന്ന് മാറിയായിരുന്നു റൂട്ടിന്റെ ഇന്നിങ്സ്.

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News