ദുലീപ് ട്രോഫിയിൽ സഞ്ജുവിന് അവസരമൊരുങ്ങുന്നു; കിഷൻ പിൻമാറുന്നതായി റിപ്പോർട്ട്

ദുലീപ് ട്രോഫിയിലെ താരങ്ങളുടെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാകും ബംഗ്ലാദേശ് പര്യടനത്തിലേക്കുള്ള ടീമിനെ തെരഞ്ഞെടുക്കുക

Update: 2024-09-04 11:05 GMT
Editor : Sharafudheen TK | By : Sports Desk
Sanju gets chance in Duleep Trophy; Kishan is reported to be withdrawing
AddThis Website Tools
Advertising

അനന്ത്പൂർ: ദുലീപ് ട്രോഫി ആരംഭിക്കാൻ ഒരു ദിവസം മാത്രം ബാക്കിനിൽക്കെ 'ഇന്ത്യ ഡി' താരം ഇഷാൻ കിഷൻ ടൂർണമെന്റിൽ നിന്ന് പിൻമാറുന്നതായി റിപ്പോർട്ട്. ശ്രേയസ് അയ്യർ നയിക്കുന്ന ടീം അംഗമായ ഇഷാന്റെ പിൻമാറ്റം പരിക്ക് കാരണമെന്നാണ് സൂചന. ബുച്ചി ബാബു മത്സരത്തിനിടെയാണ് പരിക്കേറ്റത്. കിഷൻ പിൻമാറിയാൽ പകരക്കാരനായി മലയാളി താരം സഞ്ജു സാംസണെ ദുലീപ് ട്രോഫിയ്ക്കുള്ള ടീമിലേക്ക് പരിഗണിക്കുമെന്ന് ഇഎസ്പിഎൻ ക്രിക് ഇൻഫോ റിപ്പോർട്ട് ചെയ്തു.

അതേസമയം, ദുലീപ് ട്രോഫിക്കായി നേരത്തെ പ്രഖ്യാപിച്ച നാല് ടീമിലും സഞ്ജു ഇടംപിടിച്ചിരുന്നില്ല. ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ടീമിനെ തെരഞ്ഞെടുക്കുക ദുലീപ് ട്രോഫി ടൂർണമെന്റിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാകുമെന്നതിനാൽ കിഷൻ അവസാന ഘട്ടത്തിൽ ദുലീപ് ട്രോഫിയിൽ കളിച്ചേക്കുമെന്ന റിപ്പോർട്ടുകളുമുണ്ട്.

കഴിഞ്ഞ വർഷം ആഭ്യന്തര ക്രിക്കറ്റിൽ കളിക്കണമെന്ന ബിസിസിഐ നിർദേശം അവഗണിച്ചതിനെ തുടർന്ന് വാർഷക കരാറിൽ നിന്ന് കിഷനെ ഒഴിവാക്കിയിരുന്നു. ഇതിനു ശേഷം ദേശീയ ടീമിലേക്ക് മടങ്ങിയെത്താനുള്ള തീവ്രശ്രമത്തിലാണ് 26 കാരൻ.

Tags:    

Writer - Sharafudheen TK

contributor

Editor - Sharafudheen TK

contributor

By - Sports Desk

contributor

Similar News