അഞ്ച് മത്സരങ്ങളിലും പരാജയം; സഞ്ജുവിന് മുന്നിൽ ഇനി​യെന്ത്?

Update: 2025-02-03 11:50 GMT
Editor : safvan rashid | By : Sports Desk
sanjusamson
AddThis Website Tools
Advertising

അങ്ങനെ ഇംഗ്ലണ്ടുമായുള്ള ട്വന്റി 20 പരമ്പരക്ക് കൊടിയിറങ്ങി. കോച്ച് ഗൗതം ഗംഭീറിന് ഒന്ന് മനസ്സറിഞ്ഞ് ചിരിക്കാം. താൻ കോച്ചായതിന് ശേഷമുള്ള നാലാമത്തെ ട്വന്റി 20 പരമ്പരയും ആധികാരികമായി വിജയിച്ചിരിക്കുന്നു. തുടർതോൽവികൾക്ക് പിന്നാലെ തന്റെ രക്തത്തിനായി ദാഹിച്ചവർക്ക് മുന്നിൽ ഗംഭീറിന് ആത്മവിശ്വാസത്തോടെ ഏകദിന പരമ്പരക്കൊരുങ്ങാം.

എന്നാൽ സഞ്ജു സാസണ് ഇത് നിരാശ മാത്രം നൽകിയ ഒരു പരമ്പരയുടെ അവസാനമാണ്. ബംഗ്ലദേശിനെതിരെയും ദക്ഷിണാഫ്രിക്കക്കെതിരെയും തീർത്ത മാലപ്പടക്കം ഇംഗ്ലണ്ടിനെതിരെയും പൊട്ടുമെന്ന് കരുതിയവർക്ക് തെറ്റി.അഭിഷേകും തിലകും ദുബെയും അടക്കമുള്ളവരെല്ലാം തങ്ങളുടെ സാന്നിധ്യമറിയിച്ചപ്പോൾഅക്ഷരാർത്ഥത്തിൽ സഞ്ജു നിരാശപ്പെടുത്തി.

ഈഡൻ ഗാർഡനിൽ 26, ചെന്നൈ ചിദംബരം സ്റ്റേഡിയത്തിൽ 5, രാജ്കോട്ടിൽ 3, പുനെയിൽ 1, മുംബൈ വാംഖഡെയിൽ 16 എന്നിങ്ങനെയാണ് സഞ്ജുവിന്റെ സ്കോറുകൾ. എങ്കിലും പരമ്പരക്കിടയിൽ മാറ്റിനിർത്താതെ ക്യാപ്റ്റനും കോച്ചും സഞ്ജുവിൽ വിശ്വാസം തുടർന്നു.

ഷോർട്ട് പിച്ചിന് മുന്നിൽ വീഴുമ്പോൾ

സഞ്ജുവിന്റെ രണ്ട് ദൗർബല്യങ്ങൾ ഈ പരമ്പരയിൽ എക്സ്പോസ് ചെയ്യപ്പെട്ടു. ഒന്ന് ഷോർട്ട് പിച്ച് പന്തുകൾക്കെതിരെയുള്ള ദൗർബല്യം. മറ്റൊന്ന് അതിവേഗക്കരായ പേസ് ബൗളർമാരെ നേരിടുന്നതിലുള്ള കൃത്യതയില്ലായ്മ. കൂടാതെ മോശം ഷോട്ട് സെലക്ഷനും.

അഞ്ചുമത്സരങ്ങളിൽ ഒന്നിൽ പോലും സഞ്ജു ക്ലീൻ ബൗൾഡാകുകയോ വിക്കറ്റിന് മുന്നിൽ കുടുങ്ങയോ ചെയ്തില്ല. വിക്കറ്റ് കീപ്പർക്ക് ക്യാച്ച് സമ്മാനിച്ചുമില്ല. അഞ്ചുതവണ പുറത്തായതും ഒരേ തെറ്റിന്റെ തന്നെ പലവിധത്തിലുള്ള ആവർത്തനങ്ങളിലാണ്.

ജോഫ്ര ആർച്ചർ പന്തെറിയുന്നു. സഞ്ജു ബാക്ക് ഫൂട്ടിലിറങ്ങി ഉയർത്തിയടിക്കുന്നു. പുറത്താകുന്നു. റിപ്പീറ്റ്..ഇന്ത്യ ഇംഗ്ലണ്ട് ട്വന്റി 20 പരമ്പരയിലെ സഞ്ജു ആദ്യ മൂന്ന് മത്സരങ്ങളിലും സഞ്ജു പുറത്തായത് ഒരേ രൂപത്തിലായിരുന്നു. അതും മൂന്നും ആർച്ചറിന്റെ പന്തിൽ.


ആദ്യ രണ്ട് മത്സരങ്ങളിലും ആർച്ചർക്ക് മുന്നിൽ പരാജയപ്പെട്ടതിന് പിന്നാലെ സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ ഗ്രൗണ്ടിൽ ഒരുക്കിയ സിമന്റ് പിച്ചിൽ സഞ്ജു പരിശീലനം നടത്തിയിരുന്നു. പ്ലാസ്റ്റിക് പന്തുകൊണ്ട് പുൾഷോട്ടുകളും ഹുക്ക് ഷോട്ടുകളും സഞ്ജു പരിശീലിച്ചു. പുതുതായി നിയമിച്ച ഇന്ത്യൻ ബാറ്റിങ് കോച്ച് സീതാൻഷു കോട്ടക്കിനൊപ്പം താരം 45 മിനിറ്റോളം ഇതേ രീതിയിൽ ട്രെയിൻ ചെയ്തു. പക്ഷേ മാറ്റമൊന്നുമുണ്ടായില്ല, രാജ് കോട്ടിലും ആർച്ചറുടെ ഷോർട്ട പിച്ച് പന്തിന് മുന്നിൽ വീണു.

മൂന്നാം മത്സരത്തിലും സമാന രീതിയിൽ പുറത്തായത് സഞ്ജുവിനെ വല്ലാതെ ഫ്രസ്റ്റേഷനിലാക്കിയിരുന്നുവെന്ന് അദ്ദേഹത്തിന്റെ തുടർന്നുള്ള രോഷ പ്രടനത്തിൽ വ്യക്തമായിരുന്നു. ഹസരങ്ക, മാർക്കോ യാൻസൻ എന്നിവരെപ്പോലെ സഞ്ജുവിന്റെ വീക്ക്നെസ് ജോഫ്ര ആർച്ചറും വെളിപ്പെടുത്തി. എന്നാൽ അങ്ങനെ ഷോർട്ട് പിച്ച് പന്തുകൾ കളിക്കാനാകാത്ത ആളൊന്നുമല്ല സഞ്ജു. പോയ ഐപിഎല്ലിൽ ഷോർട്ട് പിച്ച് പന്തുകളിൽ മികച്ച സ്ട്രൈക്ക് റേറ്റുള്ളവരുടെ സ്റ്റാറ്റ്സ് ആണിത്. ഈ ലിസ്റ്റിൽ ഒന്നാമതുള്ളത് ഇതേ സഞ്ജുവാണ്.



നാലാം മത്സരത്തിലും അഞ്ചാം മത്സരത്തിലും ആർച്ചർക്ക് വിക്കറ്റ് നൽകിയില്ല എന്നത് മാറ്റിനിർത്തിയാൽ കാര്യങ്ങൾ സമാനം തന്നെ. നാലാം മത്സരത്തിൽ സാഖിബ് മഹ്മൂദിനും അഞ്ചാം മത്സരത്തിൽ മാർക്ക് വുഡിനും മുന്നിൽ വീണു. അതും ഷോർട്ട് പിച്ച് പന്തുകളിൽ തന്നെ. ഈ രണ്ട് വിക്കറ്റുകളും അക്ഷരാത്ഥത്തിൽ ഒരേ രൂപത്തിലായിരുന്നു.

ഇന്നലെ വാംഖഡെയിൽ സഞ്ജുവിന്റെ ദൗർബല്യമറിഞ്ഞ് ആർച്ചർ ആദ്യം മുതലേ ഷോർട്ട് പിച്ചാണ് എറിഞ്ഞത്. പക്ഷേ രണ്ടുപന്തുകൾ സിക്സറിച്ച് സഞ്ജു ഗംഭീര മറുപടി നൽകി. ഇന്ന് സഞ്ജുവിന്റെ ദിവസമാണോ എന്ന് തോന്നിച്ചതാണ്. പക്ഷേ ആ സന്തോഷം അധികം നീണ്ടില്ല. പക്ഷേ അതേ തന്ത്രവുമായി പന്തെറിഞ്ഞ മാർക്ക് വുഡിന് മുന്നിൽ അനാവശ്യമായി തലവെച്ച് പുറത്ത്.

വിശ്വാസം തുടർന്ന് ഗംഭീർ

സ്വാഭാവികമായും പതനത്തിന് പിന്നാലെ വിമർശനങ്ങളും ഉയർന്നിട്ടുണ്ട്. ആകാശ് ചോപ്ര, അമ്പാട്ടി റായുഡു എന്നിവർ വലിയ വിമർശനങ്ങൾ ഉയർത്തി. അതേ സമയം കെവിൻ പീറ്റേഴ്സണും സഞ്ജയ് മഞ്ഞരേക്കറും സഞ്ജുവിനോട് അൽപ്പം കൂടി ദയകാട്ടി.

മഞ്ജരേക്കർ പറഞ്ഞതിങ്ങനെ: ‘‘ഒരു ട്വന്റി 20 ബാറ്ററെ പരിഗണിക്കുമ്പോൾ അയാൾ ടീമിനെ എങ്ങനെ സ്വാധീനിക്കു​മെന്നും നൽ എന്ത് സംഭാവന നൽകുമെന്നും പരിഗണിക്കണം. സഞ്ജു നന്നായി കളിക്കുമ്പോൾ ഉജ്ജ്വലമായി സെഞ്ച്വറി നേടുകയും ടീം വിന്നിങ് പൊസിഷനിൽ എത്തുകയും ചെയ്യുന്നു. അതുകൊണ്ടുതന്നെ ഇത്തരം താരങ്ങൾ പരാജയപ്പെടുമ്പോൾ അതിനെയും അംഗീകരിക്കണം. കാരണം ഇത്തരത്തിലുള്ള ട്വന്റി 20 ബാറ്റർമാർ ഇതുപോലെ പരാജയപ്പെടാൻ സാധ്യതയേറെയാണ്. സ്വന്തം നേട്ടത്തിന് വേണ്ടി കളിക്കാത്ത റിസ്കെടുക്കുന്നവർക്ക് ഇങ്ങനെ സംഭവിക്കും. ഒരു ഇന്നിങ്സ് കൊണ്ടുതന്നെ അദ്ദേഹത്തിന് ഫോമിലേക്ക് തിരിച്ചെത്താനാകും- സഞ്ജയ് മഞ്ജരേക്കർ പറഞ്ഞു.

മുൻ ഇംഗ്ലീഷ് താരം കെവിൻ പീറ്റേഴ്സൺ അടക്കമുള്ളവരും ഇതേ വാദക്കാരനാണ്. ആദ്യ മൂന്നുമത്സരങ്ങളിൽ പരാജയപ്പെട്ടതിന് പിന്നാലെ പീറ്റേഴ്സൺ സഞ്ജുവിനെക്കുറിച്ച് പറഞ്ഞതിനെ ‘‘ അവൻ ഷോർട്ട് ബോൾ നന്നായി കളിക്കും. ഒരു ബാറ്ററെന്ന നിലയിൽ അവനെ എനിക്കിഷ്ടമാണ്. മൂന്നുതവണ പരാജയപ്പെട്ടെന്ന് കരുതി അവനെ ഞാൻ ചോദ്യം ചെയ്യുന്നില്ല. പോയ സൗത്താഫ്രിക്കൻ സീരീസിൽ അവൻ ചെയ്തത് നാം കണ്ടതാണ്. ഷോട്ടുകൾ കളിക്കാൻ ഇഷ്ടപ്പെടുന്ന ഒരു ഫ്രീ േഫ്ലാവിങ് ബാറ്റാണ് അദ്ദേഹം. ആറുമാസമൊക്കെ തുടർച്ചയായി പരാജയപ്പെട്ടാൽ മാത്രമേ അവന്റെ ടെക്നിക്കിനെ ഞാൻ ചോദ്യം ചെയ്യു. സഞ്ജു വരും മത്സരങ്ങളിൽ സ്കോർ ചെയ്യുക തന്നെ ചെയ്യും’’ -പീറ്റേഴ്സൺ പറഞ്ഞു.അഞ്ച് മത്സരങ്ങളിലും പരാജയം; സഞ്ജുവിന് മുന്നിൽ ഇനി​യെന്ത്?

എന്തായാലും സഞ്ജുവിന് സന്തോഷിക്കാനുള്ള ഒരു കാര്യം കൂടിയുണ്ട്. ഗംഭീർ സഞ്ജുവിലുള്ള വിശ്വാസം തുടരമെന്ന് ഇന്നലെ മത്സരശേഷം പറഞ്ഞിട്ടുണ്ട്. തങ്ങളുദ്ദേശിക്കുന്ന ആശയമുൾകൊണ്ട് കളിക്കുന്നവരെ പിന്തുണക്കുമെന്നാണ് ഗംഭീറിന്റെ നിലപാട്. തീർച്ചയായും കോച്ചിന്റെ ബലത്തിൽ കൂടിയാണ് സഞ്ജു കളിക്കുന്നത് എന്ന് വ്യക്തം. അല്ലെങ്കിൽ ആദ്യ നാല് മത്സരങ്ങളും പരാജയപ്പെട്ടതിന് ശേഷം അഞ്ചാം മത്സരത്തിലും ആദ്യ പന്ത് സിക്സറടിക്കാനുള്ള ധൈര്യം അദ്ദേഹം കാണിക്കില്ല.

എന്തായാലും ഇനി ഇന്ത്യക്ക് അടുത്തൊന്നും ട്വന്റി 20 മത്സരങ്ങളില്ല. ഓഗസ്റ്റിൽ ബംഗ്ലദേശിനെതിരെയാണ് ഇനി അടുത്ത ട്വന്റി 20 ഷെഡ്യൂൾ. അതിനിടയിൽ അരങ്ങേറുന്ന ഐപിഎൽ അടക്കമുള്ളവ സഞ്ജുവിന് നിർണായകമാകും. യശസ്വി ജയ്സ്വാൾ, ശുഭ്മാൻ ഗിൽ അടക്കമുള്ളവർ പുറത്തിരിക്കുമ്പോൾ സഞ്ജുവിന് മികച്ച പ്രകടനം നടത്തുകയല്ലാതെ ടീമിൽ നിൽക്കാൻ മറ്റൊരു മാർഗവുമില്ല.

Tags:    

Writer - safvan rashid

Senior Content Writer

Editor - safvan rashid

Senior Content Writer

By - Sports Desk

contributor

Similar News