നിസാരം... അവസാന മത്സരത്തില്‍ നമീബിയയെ എറിഞ്ഞിട്ട് ഇന്ത്യ
പരീശീലകനെന്ന നിലയിൽ രവി ശാസ്ത്രിയുടെയും ട്വന്റി-20 നായകൻ എന്ന നിലയിൽ കോഹ്ലിയുടെയും അവസാന മത്സരമാണിത്.
ട്വന്റി-20 ലോകകപ്പിൽ ഇന്ത്യയുമായുള്ള അപ്രധാന മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത നമീബിയയെ ഒരു തരത്തിലും ' ജീവിക്കാൻ ' അനുവദിക്കാതെ എറിഞ്ഞിട്ട് ഇന്ത്യ. 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 132 റൺസാണ് നമീബിയ നേടിയത്.
ഓപ്പണിങ് ഇറങ്ങിയ സ്റ്റീഫൻ ബാർഡും (21 പന്തിൽ 21) മൈക്കൽ വാൻ ലിങ്കനും (15 പന്തില് 14) ചേർന്ന് ഭേദപ്പെട്ട തുടക്കം നൽകിയെങ്കിലും പിന്നീട്് തുടരെ തുടരെ ബാറ്റ്‌സ്മാൻമാർ കൂടാകെ കയറി. പിന്നീട് വന്ന നായകൻ ഗെർഹാർഡ് എറാസ്മസ് 20 ബോളിൽ 12 റൺസ് നേടി. പിന്നെ രണ്ടക്കം കടക്കാനായത് ഡേവിഡ് വീസിനാണ് 25 പന്തിൽ 26 റൺസ് അദ്ദേഹം നേടി. വാലറ്റക്കാരായ ജാൻ ഫ്രൈലിങ്കും (15 പന്തിൽ 15) റുബെൻ ട്രബിൾമാൻ (6 പന്തിൽ 13) എന്നിവർ നടത്തിയ ചെറുത്തു നിൽപ്പാണ് നമീബിയക്ക് ഭേദപ്പെട്ട സ്‌കോർ നൽകിയത്. ഇരുവരും പുറത്താകാതെ നിന്നു.
ഇന്ത്യയ്ക്ക് വേണ്ടി അശ്വിൻ, ജഡേജ എന്നിവർ മൂന്ന് വിക്കറ്റ് വീതവും ബൂമ്ര രണ്ട് വിക്കറ്റും വീഴ്ത്തി. മത്സരത്തിൽ ആദ്യമായി അവസരം കിട്ടിയ രാഹുൽ ചഹറിന് വിക്കറ്റൊന്നും വീഴ്ത്താനായില്ല. ഷമിക്കും വിക്കറ്റ് ലഭിച്ചില്ല.
പരീശീലകനെന്ന നിലയിൽ രവി ശാസ്ത്രിയുടെയും ട്വന്റി-20 നായകൻ എന്ന നിലയിൽ കോഹ്ലിയുടെയും അവസാന മത്സരമാണിത്.