''ഒറ്റ മത്സരം കൊണ്ടൊന്നും അയാളെ വിലയിരുത്താനാവില്ല''; പന്തിനെ പിന്തുണച്ച് രാഹുൽ ദ്രാവിഡ്

സെമിയിൽ പന്ത് കളിച്ചേക്കുമെന്ന സൂചന നൽകി ദ്രാവിഡ്

Update: 2022-11-07 10:24 GMT
Advertising

സിംബാബ്‍വെക്കെതിരായ മത്സരത്തിൽ തിളങ്ങാൻ കഴിയാതെ പോയ ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റർ റിഷബ് പന്തിന് പിന്തുണയുമായി കോച്ച് രാഹുൽ ദ്രാവിഡ്. ഒരു കളി കൊണ്ടൊന്നും ഒരു താരത്തെ വിലയിരുത്താൻ കഴിയില്ലെന്ന് പറഞ്ഞ ദ്രാവിഡ് സെമിയിൽ പന്ത് കളിച്ചേക്കുമെന്ന സൂചനയും നൽകി. ഗ്രൂപ്പ് ഘട്ടത്തിൽ ആദ്യ നാല് മത്സരങ്ങളിലും പന്തിന് ടീമിൽ ഇടം കിട്ടിയിരുന്നില്ല.. കഴിഞ്ഞ മത്സരത്തിൽ സിംബാബ് വെക്കെതിരെ കളത്തിലിറങ്ങിയ പന്ത് മൂന്ന് റൺസ് എടുത്ത് പുറത്തായിരുന്നു. 

''ടീമിലെ മുഴുവൻ താരങ്ങളിലും വിശ്വാസമുണ്ട്. എന്നാൽ 11 താരങ്ങൽക്കല്ലേ കളിക്കാൻ കഴിയൂ.. മാനേജ്‍മെന്‍റിന് ഇവരുടെ കാര്യത്തിൽ ആത്മവിശ്വാസമുള്ളത് കൊണ്ടാണ് അവർ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ഒരു മത്സരം കൊണ്ടൊന്നും ഒരു താരത്തേയും വിലയിരുത്താനാവില്ല.. പന്ത് നെറ്റ്‌സിൽ കഠിനാധ്വാനം ചെയ്യുന്നുണ്ട്.. അയാളെ ഇറക്കാൻ ഞായറാഴ്ചയാണ് അവസരം ലഭിച്ചത്''- ദ്രാവിഡ് പറഞ്ഞു. 

ലോകകപ്പില്‍ ബുധനാഴ്ച സിഡ്‌നിയിൽ നടക്കുന്ന ആദ്യ സെമിയിൽ പാകിസ്താൻ ന്യൂസിലാൻഡിനെ നേരിടും. ഇന്ത്യക്ക് ഇംഗ്ലണ്ടാണ് എതിരാളികൾ. വ്യാഴാഴ്ച അഡലൈഡിലാണ് രണ്ടാം സെമി. ഞായറാഴ്ചയാണ് ഫൈനല്‍. 


Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News