'ജോലി ചോദിച്ചു, നെഹ്‌റ തന്നില്ല': വെളിപ്പെടുത്തലുമായി യുവരാജ് സിങ്‌

മെന്ററിങ് എനിക്കു ചെയ്യാന്‍ താല്‍പര്യമുള്ള കാര്യമാണ്. ഐ.പി.എല്‍ ടീമുകളുടെ കൂടെ പ്രവര്‍ത്തിക്കാന്‍ ഞാന്‍ ശ്രമിക്കുന്നുണ്ടെന്നും യുവരാജ്

Update: 2024-01-15 12:25 GMT
Editor : rishad | By : Web Desk
ജോലി ചോദിച്ചു, നെഹ്‌റ തന്നില്ല: വെളിപ്പെടുത്തലുമായി യുവരാജ് സിങ്‌
AddThis Website Tools
Advertising

മുംബൈ: ഗുജറാത്ത് ടൈറ്റൻസ് ടീമിൽ ജോലിക്കു വേണ്ടി ടീം കോച്ച് ആശിഷ് നെഹ്‍റയെ സമീപിച്ചിരുന്നെന്നും എന്നാൽ നെഹ്റ ഇതു സ്വീകരിച്ചില്ലെന്നും മുന്‍ ഇന്ത്യൻ താരം യുവരാജ് സിങ്.

തങ്ങളുടെ ആദ്യ ഐപിഎൽ സീസണിൽ കിരീടം നേടിയ ഗുജറാത്ത് രണ്ടാം സീസണിൽ ഫൈനലിലെത്തിയിരുന്നു. ഹർദിക് പാണ്ഡ്യയാണ് രണ്ടു തവണയും ടീമിനെ നയിച്ചിരുന്നത്.

ഒരു വാർത്താ ഏജൻസിയോട് പ്രതികരിക്കവെയാണ് യുവരാജ് ഇക്കാര്യം വെളിപ്പെടുത്തിയത്. മെന്ററിങ് എനിക്കു ചെയ്യാന്‍ താല്‍പര്യമുള്ള കാര്യമാണ്. ഐ.പി.എല്‍ ടീമുകളുടെ കൂടെ പ്രവര്‍ത്തിക്കാന്‍ ഞാന്‍ ശ്രമിക്കുന്നുണ്ടെന്നും യുവരാജ് പറയുന്നു. 

' മകളുടെ കാര്യത്തിനാണ് ഇപ്പോള്‍ ഞാന്‍ മുൻ​ഗണന നൽകുന്നത്. അവൾ സ്കൂളിലൊക്കെ പോയി തുടങ്ങിയാൽ എനിക്ക് കൂടുതൽ അവസരം കിട്ടും. അപ്പോൾ പരിശീലകനായി പ്രവർത്തിക്കാം''- .യുവരാജ് പറഞ്ഞു. യുവ താരങ്ങളുടെ കൂടെ പ്രവർത്തിക്കാൻ ഇഷ്ടമാണെന്നും യുവരാജ് കൂട്ടിച്ചേര്‍ത്തു. 

ഐപിഎല്ലിൽ പഞ്ചാബ് കിങ്സ്, റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ, മുംബൈ ഇന്ത്യൻസ് ടീമുകൾക്കു വേണ്ടി യുവരാജ് സിങ് കളിച്ചിട്ടുണ്ട്. 132 മത്സരങ്ങളിൽനിന്ന് 2750 റണ്‍സ് ക്ലബ് ക്രിക്കറ്റിൽനിന്നു നേടി. 83 റൺസാണു ടോപ് സ്കോറർ.  

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News