വീരനായകനായി ശ്രീജേഷ്; ഗ്രേറ്റ് ബ്രിട്ടനെ തകര്‍ത്ത് ഇന്ത്യ ഒളിമ്പിക്സ് ഹോക്കി സെമി ഫൈനലില്‍

ഷൂട്ടൗട്ടിൽ നിർണായക സേവുമായി പി.ആര്‍ ശ്രീജേഷ്

Update: 2024-08-04 14:38 GMT
Advertising

പാരീസ്: കളിയുടെ ഭൂരിഭാഗം സമയവും പത്ത് പേരായി ചുരുങ്ങിയിട്ടും ഗ്രേറ്റ് ബ്രിട്ടന് മുന്നിൽ  ചോരാത്ത പോരാട്ടവീര്യവുമായി കളംപിടിച്ച ഇന്ത്യ പാരീസ് ഒളിമ്പിക്‌സ് സെമിയിൽ. മുഴുവൻ സമയത്ത് 1-1 ന് സമനിലയിൽ പിരിഞ്ഞ പോരാട്ടം ഷൂട്ടൗട്ടിലാണ് ഇന്ത്യ പിടിച്ചത്. അത്യുഗ്രൻ സേവുമായി മലയാളി താരം പി.ആർ ശ്രീജേഷ് ഇന്ത്യയുടെ വീരനായകനായി. ഷൂട്ടൗട്ടിൽ രണ്ട് ശ്രമങ്ങള്‍  ബ്രിട്ടൻ പാഴാക്കി. നാല് ഷോട്ടുകളും വലയിലെത്തിച്ചാണ് ഇന്ത്യ ഐതിഹാസിക വിജയം കുറിച്ചത്.

ക്യാപ്റ്റൻ ഹർമൻ പ്രീത് സിങ്ങാണ് മുഴുവൻ സമയത്ത് ഇന്ത്യക്കായി വലകുലുക്കിയത്. മത്സരത്തി​ന്‍റെ 17ാം മിനിറ്റിൽ ബ്രിട്ടീഷ് താരത്തിന്‍റെ മുഖത്ത് സ്റ്റിക്ക് തട്ടിച്ചതിന് അമിത്​ രോഹിദാസാണ് ഇന്ത്യന്‍ നിരയില്‍ ചുവപ്പ് കാർഡ്​​ കണ്ട്​ പുറത്തായത്. ഷൂട്ടൗട്ടിൽ ബ്രിട്ടൻ ഒരു ഷോട്ട് പുറത്തേക്കടിച്ച് കളഞ്ഞപ്പോൾ മറ്റൊന്ന് ശ്രീജേഷ് അവിശ്വസനീയമായി തട്ടിയകറ്റുകയായിരുന്നു

 സെമിയില്‍ ഇന്ത്യയുടെ എതിരാളികള്‍ ആരെന്നറിയാന്‍ ജര്‍മനി- അര്‍ജന്‍റീന ക്വാര്‍ട്ടര്‍ പോരാട്ടം കഴിയുന്നത് വരെ കാത്തിരിക്കണം.  ഓഗസ്റ്റ് ആറിനാണ് സെമി ഫൈനല്‍. ഒരു ജയം അകലെ 13 ാം ഒളിമ്പിക്സ് മെഡലാണ് ഇന്ത്യന്‍ ഹോക്കി ടീമിനെ കാത്തിരിക്കുന്നത്. 

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News