ഡബിള്‍ ബാരല്‍ സലാ... ബോണ്‍മൗത്തിനെ തകര്‍ത്ത് ലിവര്‍പൂള്‍
ന്യൂകാസിലിന് ഫുള്‍ഹാം ഷോക്ക്


ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ലിവർപൂളിന് തകർപ്പൻ ജയം. ബോൺ മൗത്തിനെ എതിരില്ലാത്ത രണ്ട് ഗോളിനാണ് സ്ലോട്ടും സംഘവും തകർത്തത്. മത്സരത്തിൽ സൂപ്പർ താരം മുഹമ്മദ് സലാ ഇരട്ട ഗോളുമായി കളംനിറഞ്ഞു. 30ാം മിനിറ്റില്‍ പെനാൽട്ടിയിലൂടെ ലിവർപൂളിനെ മുന്നിലെത്തിച്ച സലാ 75ാം മിനിറ്റിൽ ജോൺസിന്റെ അസിസ്റ്റിലാണ് വലകുലുക്കിയത്.
മറ്റൊരു പ്രധാന മത്സരത്തിൽ കരുത്തരായ ന്യൂകാസിലിനെ ഫുൾഹാം ഒന്നിനെതിരെ രണ്ട് ഗോളിന് തകർത്തു. റൗൾ ജിമിനെസും റോഡ്രിഗോ മുനിസുമാണ് ഫുൾഹാമിനായി സ്‌കോർ ചെയ്തത്. ജേകബ് മർഫിയാണ് ന്യൂകാസിലിന്റെ സ്‌കോറർ.
ഗോൾമഴ പെയ്‌തൊരു പോരാട്ടത്തിൽ ബ്രൈറ്റണെ നോട്ടിങ്ഹാം ഫോറസ്റ്റ് എതിരില്ലാത്ത ഏഴ് ഗോളിന് തകർത്തു.. ക്രിസ് വുഡ് ഹാട്രിക് കുറിച്ച മത്സരത്തിൽ നീകോ വില്യംസും മോർഗൻ ഗിബ്‌സും ജോട്ട സിൽവയും നോട്ടിങ്ഹാമിനായി വലകുലുക്കി. ലൂയിസ് ഡങ്കിന്റെ ഔൺ ഗോളിലൂടെയാണ് മത്സരത്തിൽ നോട്ടിങ്ഹാം അക്കൗണ്ട് തുറന്നത്. 24 മത്സരങ്ങളിൽ നിന്ന് 47 പോയിന്റുമായി പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്താണ് നോട്ടിങ്ഹാം.
.