സൺറൈസേഴ്‌സ് ഹൈദരാബാദ് താരങ്ങൾ താമസിക്കുന്ന ഹോട്ടലിൽ തീപിടിത്തം
ആദ്യ ഫ്‌ളോറിലാണ് തീപ്പിടിത്തമുണ്ടായത്. പിന്നാലെ അഗ്നിരക്ഷാസേനയെത്തി സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കി


ഹൈദരാബാദ്: ഹൈദരാബാദില്‍ ഐപിഎല്‍ ഫ്രാഞ്ചൈസിയായ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് താരങ്ങള്‍ താമസിക്കുന്ന പാര്‍ക്ക് ഹയാത്ത് ഹോട്ടലില്‍ തീപ്പിടിത്തം. തിങ്കളാഴ്ച രാവിലെ ഒമ്പത് മണിയോടെയാണ് സംഭവം. ഈ സമയം ഹൈദരാബാദ് ടീമംഗങ്ങള്‍ ഹോട്ടലിലുണ്ടായിരുന്നു
കെട്ടിടത്തില്‍ തീ അതിവേഗം പടരുകയും പുകപടലങ്ങള്‍ നിറയുകയും ചെയ്തു. പരിഭ്രാന്തരായ താമസക്കാർ ഹോട്ടലില്‍നിന്ന് അതിവേഗം പുറത്തിറങ്ങി. സണ്‍റൈസേഴ്‌സ് താരങ്ങളും അപകടംകൂടാതെ പുറത്തിറങ്ങി.
ആദ്യ ഫ്‌ളോറിലാണ് തീപ്പിടിത്തമുണ്ടായത്. പിന്നാലെ അഗ്നിരക്ഷാസേനയെത്തി സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കി. അതേസമയം തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. അഗ്നിരക്ഷാസേനാംഗങ്ങളുടെ രക്ഷാപ്രവര്‍ത്തനത്തിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. ഹോട്ടലില്‍ ഇന്ന് വൈകീട്ട് തെലുഗു ചിത്രം ഒഡേല-2ന്റെ പ്രീറിലീസ് പരിപാടി നിശ്ചയിച്ചിരുന്നു.
Fire at Park Hyatt Hyderabad Quickly Contained; No Casualties Reported
— Sudhakar Udumula (@sudhakarudumula) April 14, 2025
A fire broke out on the first floor of the Park Hyatt Hotel in Banjara Hills on Monday morning, prompting a swift response from emergency services. The incident occurred around 8:50 AM, leading to the… pic.twitter.com/8NTO3nATFB