ലെവൻഡോവ്‌സ്‌കിക്ക് ഡബിൾ; ലാലീഗയിൽ വിജയക്കുതിപ്പ് തുടർന്ന് ബാഴ്‌സ, 4-1

റാഷ്‌ഫോർഡിന്റെ ഇരട്ടഗോൾ മികവിൽ ആസ്റ്റൺ വില്ല എഫ്എ കപ്പ് സെമിയിൽ പ്രവേശിച്ചു

Update: 2025-03-30 17:42 GMT
Editor : Sharafudheen TK | By : Sports Desk
Lewandowski scores a double; Barcelona continues winning streak in La Liga, 4-1
AddThis Website Tools
Advertising

മാഡ്രിഡ്: ലാലീഗയിൽ വിജയകുതിപ്പ് തുടർന്ന് ബാഴ്‌സലോണ. ഒന്നിനെതിരെ നാല് ഗോളുകൾക്ക് ജിറോണ എഫ്‌സിയെ തോൽപിച്ചു. സ്വന്തം തട്ടകമായ എസ്റ്റാഡി ഒളിംപിക് ലൂയിസ് കമ്പനി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ റോബെർട്ട് ലെവൻഡോവ്‌സ്‌കി (61,77) ഇരട്ടഗോളുമായി തിളങ്ങി. ഫെറാൻ ടോറസാണ്(86) മറ്റൊരു സ്‌കോറർ. ലഡിസ്ലാവ് ക്രേസിയുടെ സെൽഫ് ഗോളും(43) കറ്റാലൻ ക്ലബിന് അനുകൂലമായി. ജിറോണക്കായി ഡൻജുമ(53) ആശ്വാസ ഗോൾനേടി. ജയത്തോടെ 66 പോയന്റുമായി കറ്റാലൻ ക്ലബ് ഒന്നാംസ്ഥാനത്ത് തുടരുന്നു. 63 പോയന്റുള്ള റയൽമാഡ്രിഡാണ് രണ്ടാമത്.

ഇംഗ്ലീഷ് എഫ്എ കപ്പിൽ പ്രെസ്റ്റണെ എതിരില്ലാത്ത മൂന്ന് ഗോളിന് തോൽപിച്ച് ആസ്റ്റൺവില്ല സെമിയിൽ പ്രവേശിച്ചു. 58,63 മിനിറ്റുകളിലാണ് ഇംഗ്ലീഷ് താരം ലക്ഷ്യംകണ്ടത്. 71ാം മിനിറ്റിൽ ജേക്കബ് റംസിയും വലകുലുക്കി. സെമിയിൽ ക്രിസ്റ്റൽ പാലസാണ് എതിരാളികൾ

Tags:    

Writer - Sharafudheen TK

contributor

Editor - Sharafudheen TK

contributor

Sports Desk

By - Sports Desk

contributor

Similar News