റൊണാൾ‍‍ഡോയുടെ അവകാശവാദം തള്ളി ബ്രൂണോ ഫെർണാണ്ടസ്

ബ്രൂണോയുടെ ​ഗോളിന് റൊണാൾഡോ അവകാശവാദം ഉന്നയിച്ചത് വൻ ചർച്ചകൾക്കും ട്രോളിനും വഴിവെച്ചിരുന്നു

Update: 2023-03-28 16:15 GMT
Advertising

റോബർട്ടോ മാർട്ടിനെസിന്റെ വരവ് പോർച്ചുഗലിന് ശുദ്ധവായു നൽകിയെന്ന ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അവകാശവാദം തള്ളി ബ്രൂണോ ഫെർണാണ്ടസ്. "പുതിയ പരിശീലകൻ പുതിയ ആശയങ്ങളുളള പരിശീലകൻ മാത്രമാണ്. ഇത് ഒരു പരിവർത്തന കാലഘട്ടമാണ്. ദേശീയ ടീമിലെ അന്തരീക്ഷം എല്ലായ്പ്പോഴും മികച്ചതായിരുന്നു " ഫെർണാണ്ടസ് പറഞ്ഞു. മുമ്പ് ലോകകപ്പ് സമയത്ത് ഇരു താരങ്ങളും അസ്വാരസ്യത്തിലാണെന്ന് വാർത്തകൾ വന്നിരുന്നു. ബ്രൂണോയുടെ ​ഗോളിന് റൊണാൾഡോ അവകാശവാദം ഉന്നയിച്ചത് വൻ ചർച്ചകൾക്കും ട്രോളിനും വഴിവെച്ചിരുന്നു.

2022 ലോകകപ്പിൽ പോർച്ചുഗലിന്റെ നിരാശാജനകമായ പ്രകടനത്തിന് ശേഷമാണ് ഫെർണാണ്ടോ സാന്റോസിന് പകരക്കാരനായി സ്പാനിഷ് മാനേജരെ കൊണ്ടുവരുന്നത്. ക്വാർട്ടർ ഫൈനലിൽ പരാജയപ്പെട്ട പോർച്ചു​ഗൽ ടീമിൽ റൊണാൾഡോ ബെഞ്ചിൽ ഒതുങ്ങിയിരുന്നു.എന്നാൽ സൗദി അറേബ്യയിലെ അൽ-നാസറിൽ കളിക്കുന്ന 38 കാരനായ താരത്തെ പോർച്ചുഗലിന്റെ യൂറോ 2024 യോഗ്യതാ മത്സരങ്ങൾക്കുളള ടീമിലേക്ക് വിളിക്കുകയും ടീമിന്റെ അഭിവാജ്യഘടകമായിരിക്കുമെന്ന് മാർട്ടിനെസ് ഉറപ്പ് നൽകുകയും ചെയ്തു.

Full View

പുതിയ ബോസിന്റെ സ്വാധീനത്തെ റൊണാൾഡോ പ്രശംസിക്കുകയും, മാധ്യമപ്രവർത്തകരോട് പ്രതികരണം നടത്തുകയും ചെയ്തു.: "ഇത് എല്ലാവർക്കും, കളിക്കാർക്കും സ്റ്റാഫിനും രാജ്യത്തിനും ഒരു പുതിയ അധ്യായമാണ്. ഞങ്ങൾക്ക് നല്ല ഊർജ്ജം തോന്നുന്നു. ഇത് ശുദ്ധവായുവിന്റെ ശ്വാസമാണ്."

കഴിഞ്ഞ രണ്ടു മത്സരങ്ങളിലായി ലക്‌സംബർഗിനെ എതിരില്ലാത്ത ആറു ​ഗോളുകൾക്കും ലിച്ചെൻസ്റ്റീനെ എതിരില്ലാത്ത നാലു ​ഗോളുകൾക്കും, പരാജയപ്പെടുത്തിയതോ‌ടെ മാർട്ടിനെസിന് തന്റെ പുതിയ ജോലിയിൽ മികച്ച തുടക്കം കുറിക്കാൻ കഴിഞ്ഞിട്ടുണ്ട്. റൊണാൾഡോയും പുതിയ കോച്ചിനു കീഴിൽ ഫോമിലാണ്. കഴിഞ്ഞ രണ്ടു മത്സരങ്ങളിലും ക്രിസ്ത്യാനോ ഇരട്ട ഗോളുകൾ നേടി. അന്താരാഷ്ട്ര ഗോളുകളുടെ ആകെ എണ്ണം 122 ആയി ഉയർത്താനും താരത്തിനു കഴി‍ഞ്ഞു.

ഫെർണാണ്ടസിനും റൊണാൾഡോയ്ക്കും അടുത്തത് എന്ത്?

ഞായറാഴ്ച ന്യൂകാസിൽ യുണൈറ്റഡിനെതിരെയാണ് ഫെർണാണ്ടസിന്റെ അടുത്ത മത്സരം. അതേസമയം റൊണാൾഡോയ്ക്ക് അടുത്ത ചൊവ്വാഴ്ച അൽ-നാസർ അൽ-അദാലയെ നേരിടുന്നത് വരെ ഒരു നീണ്ട ഇടവേള തന്നെയുണ്ട്.


Tags:    

Writer - ആഷിഖ് റഹ്‍മാന്‍

contributor

Editor - ആഷിഖ് റഹ്‍മാന്‍

contributor

By - Web Desk

contributor

Similar News