ഇറ്റലിയുടെ പ്രതിരോധക്കോട്ട കാക്കാന്‍ ഇനി ചെല്ലിനിയില്ല; വിരമിക്കല്‍ പ്രഖ്യാപിച്ച് താരം

ഇറ്റലി കണ്ട എക്കാലത്തെയും മികച്ച പ്രതിരോധ നിരക്കാരില്‍ ഒരാളായ ചെല്ലിനി 116 മത്സരങ്ങളില്‍ ദേശീയ ടീമിന്റെ ജഴ്സിയണിഞ്ഞിട്ടുണ്ട്.

Update: 2022-04-27 03:22 GMT
Advertising

ഇറ്റലി ഫുട്ബോള്‍ ടീം നായകന്‍ ജോര്‍ജ്ജിയോ ചെല്ലിനി അന്താരാഷ്ട്ര ഫുട്ബോളില്‍ നിന്നും വിരമിക്കുന്നു. ജൂണ്‍ ഒന്നിന് നടക്കുന്ന അര്‍ജന്റീനക്കെതിരായ മത്സരത്തിന് ശേഷം  ചെല്ലിനി വിരമിക്കും. ഇംഗ്ലണ്ടിലെ വെംബ്ലിയില്‍ നടക്കുന്ന മത്സരം ഇറ്റാലിയന്‍ ജഴ്സിയില്‍ തന്‍റെ അവസാന മത്സരമായിരിക്കുമെന്ന് 37 വയസ്സുകാരനായ താരം പറഞ്ഞു. ഖത്തര്‍ ലോകകപ്പോടെ വിരമിക്കാനായിരുന്നു ചെല്ലിനിയുടെ ആഗ്രഹമെങ്കിലും ലോകകപ്പിന് യോഗ്യത നേടാനാകാതെ ഇറ്റലി പുറത്തായത് താരങ്ങളെയും ആരാധകരെയും നിരാശരാക്കിയിരുന്നു.

ഇറ്റലി കണ്ട എക്കാലത്തെയും മികച്ച പ്രതിരോധ നിരക്കാരില്‍ ഒരാളായ ചെല്ലിനി 116 മത്സരങ്ങളില്‍ ദേശീയ ടീമിന്റെ ജഴ്സിയണിഞ്ഞിട്ടുണ്ട്. 2021 ൽ യൂറോ കപ്പ് നേടിയ ഇറ്റാലിയൻ ടീമിന്‍റെ നായകനായിരുന്നു ചെല്ലിനി. 2004 ൽ ഒളിമ്പിക്‌സ് വെങ്കല മെഡൽ നേടിയ ടീമിൽ താരം അംഗമായിരുന്നു. രണ്ട് പതിറ്റാണ്ടു കാലം ഇറ്റലിയുടെ പ്രതിരോധക്കോട്ടയിലെ നിര്‍ണായക സാന്നിധ്യമായിരുന്നു ചെല്ലിനി.  ഇറ്റലിക്കായി ഏറ്റവും കൂടുതൽ മത്സരങ്ങളിൽ ബൂട്ടണിഞ്ഞ നാലാമത്തെ താരം കൂടെയാണ് ചെല്ലിനി . 2012 ൽ യൂറോ കപ്പ് ഫൈനലിൽ സ്‌പെയിനിനോട് പരാജയപ്പെടുമ്പോൾ ഇറ്റലിയുടെ ക്യാപ്റ്റനായിരുന്നു താരം. 

നിലവിൽ സീരീ എ യിൽ യുവന്‍റസിന്‍റെ പ്രതിരോധ താരമാണ് ചില്ലൈനി. തിങ്കളാഴ്ച് സീരി എ യിൽ സസോലോക്കെതിരായ മത്സരത്തിന് ശേഷം നടന്ന വാർത്താ സമ്മേളനത്തിലാണ് താരം തന്‍റെ വിരമിക്കൽ തീരുമാനം പ്രഖ്യാപിച്ചത്. കരിയറിന്‍റെ ഏറ്റവും അവസാന കാലത്താണ് താനെന്നും അർജന്‍റീനയെ പോലെ ഒരു രാജ്യത്തോട് അവസാനം മത്സരം കളിച്ചു പടിയിറങ്ങാനാവുന്നത് തന്നെ വലിയ കാര്യമാണെന്നും താരം പറഞ്ഞു. 

SUMMARY : Juventus veteran Chiellini to retire from Italy duty after Argentina clash in June

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News