'ലോകത്തിലെ മികച്ച ഫുട്‌ബോൾ താരം ഞാൻ തന്നെ'; ക്രിസ്റ്റ്യാനോ റൊണാൾഡോ

ആളുകൾക്ക് മെസ്സി, മറഡോണ,പെലെ എന്നിവരെയെല്ലാം ഇഷ്ടപ്പെടാം. ഞാനതിനെ ബഹുമാനിക്കുന്നു. പക്ഷെ, ഏറ്റവും സമ്പൂർണ്ണനായ കളിക്കാരൻ ഞാനാണ്.

Update: 2025-02-04 11:05 GMT
Editor : Sharafudheen TK | By : Sports Desk
ലോകത്തിലെ മികച്ച ഫുട്‌ബോൾ താരം ഞാൻ തന്നെ; ക്രിസ്റ്റ്യാനോ റൊണാൾഡോ
AddThis Website Tools
Advertising

മാഡ്രിഡ്: ലയണൽ മെസ്സിയോ ക്രിസ്റ്റ്യാനോ റൊണാൾഡോയോ.. ആരാണ് മികച്ച കളിക്കാരൻ. ലോക ഫുട്‌ബോളിൽ ഇങ്ങനെയൊരു ചർച്ച തുടങ്ങിയിട്ട് വർഷങ്ങൾ ഏറെയായി. ഫുട്‌ബോളിലെ ഇതിഹാസ താരങ്ങളായ രണ്ടുപേരും അവിസ്മരീണീയ നിമിഷങ്ങളിലൂടെ ആരാധകരെ ഒട്ടേറെതവണ വിസ്മയിപ്പിക്കുകയും ചെയ്തു. ഇപ്പോഴിതാ ആരാണ് മികച്ച താരമെന്നതിൽ മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് പോർച്ചുഗീസ് സൂപ്പർ താരം.

ലോകത്തിലെ ഏറ്റവും മികച്ച ഫുട്‌ബോൾ കളിക്കാരൻ ഞാനാണെന്ന് വ്യക്തമാക്കിയ ക്രിസ്റ്റ്യാനോ ചരിത്രത്തിൽ തന്നേക്കാൾ മികച്ച താരത്തെ കണ്ടിട്ടില്ലെന്നും വ്യക്തമാക്കി. സ്പാനിഷ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് സിആർ7 നിലപാട് വ്യക്തമാക്കിയത്. ''ആളുകൾക്ക് മെസ്സി, മറഡോണ,പെലെ എന്നിവരെയെല്ലാം ഇഷ്ടപ്പെടാം. ഇക്കാര്യത്തെ ഞാൻ ബഹുമാനത്തോടെ കാണും. പക്ഷെ, ഏറ്റവും സമ്പൂർണ്ണനായ കളിക്കാരൻ ഞാനാണ്. ഫുട്‌ബോൾ ചരിത്രത്തിൽ എന്നേക്കാൾ മികച്ചൊരാളെ കണ്ടിട്ടില്ല. ഹൃദയത്തിൽ തൊട്ടാണ് ഇക്കാര്യം പറയുന്നത്''-റോണോ ചോദ്യത്തിന് മറുപടിയായി പറഞ്ഞു

 അഭിമുഖത്തിൽ മെസ്സിയോടുള്ള സൗഹൃദത്തെ കുറിച്ചും ക്രിസ്റ്റ്യാനോ വ്യക്തമാക്കി. ഒന്നര വർഷത്തോളം എതിരാളിയായി കളിച്ചിട്ടും മോശമായി ഞങ്ങൾക്കിടയിൽ ഒന്നുമുണ്ടായില്ലെന്നും പോർച്ചുഗീസ് താരം പറഞ്ഞു. ബാഴ്‌സലോണയിൽ കളിക്കാൻ ഇഷ്ടമായിരുന്നുവെന്നും അഭിമുഖത്തിൽ റൊണാൾഡോ വ്യക്തമാക്കി. റയലിനായി കളിച്ചപ്പോൾ അവർ എനിക്കെതിരെ ചീത്തവിളിച്ചു. ശകാരിച്ചു. അപമാനിക്കാൻ ശ്രമിച്ചു. എന്നാൽ എനിക്ക് അവരോട് പരിഭമില്ലെന്നും ഇതിഹാസ താരം പറഞ്ഞു.

Tags:    

Writer - Sharafudheen TK

contributor

Editor - Sharafudheen TK

contributor

By - Sports Desk

contributor

Similar News