പോര്‍ച്ചുഗീസ് സൂപ്പര്‍താരത്തെ അല്‍ നസ്‍റിലെത്തിക്കാന്‍ ക്രിസ്റ്റ്യാനോ; റിപ്പോര്‍ട്ട്

ജനുവരി 21ന് മർസൂൽ പാർക്കിൽ അൽ-ഇത്തിഫാഖ് ക്ലബിനെതിരെ നടക്കുന്ന കളിയിൽ അല്‍ നസര്‍ ക്ലബിനുവേണ്ടി റൊണാൾഡോ അരങ്ങേറ്റം കുറിക്കും

Update: 2023-01-06 14:40 GMT
Advertising

ഫുട്ബോള്‍ ചരിത്രം കണ്ട ഏറ്റവും വലിയ തുകക്ക് സൗദി ക്ലബ്ബായ അല്‍ നസ്‍റിലേക്ക് കൂടുമാറിയതിന് പിറകെ പോര്‍ച്ചുഗലില്‍ തന്‍റെ സഹതാരമായ പെപ്പെയെ ടീമിലെത്തിക്കണമെന്ന ആവശ്യമുന്നയിച്ച് ക്രിസ്റ്റ്യാനോ. നിലവില്‍ പോര്‍‌ച്ചുഗീസ് പ്രീമിയര്‍ ലീഗില്‍ പോര്‍ട്ടോക്ക് വേണ്ടിയാണ് പെപ്പെ പന്ത് തട്ടുന്നത്. പെപ്പെയെ ടീമിലെത്തിക്കാന്‍ അല്‍ നസ്‍ര്‍ ക്ലബ്ബിനോട് ക്രിസ്റ്റ്യാനോ ആവശ്യമുന്നയിച്ചതായി മാര്‍സ അടക്കമുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ക്രിസ്റ്റ്യാനോയും പെപ്പെയും തമ്മില്‍ കളിക്കളത്തിനകത്തും പുറത്തും നീണ്ട കാലത്തെ സൗഹൃദമുണ്ട്. ദേശീയ ടീമിന് പുറമേ  മുമ്പ് ഇരുവരും  സ്പാനിഷ് വമ്പന്മാരായ റയല്‍ മാഡ്രിഡിന് വേണ്ടിയും ഒരുമിച്ച് പന്ത് തട്ടിയിട്ടുണ്ട്. റയലിനായി 3 ചാമ്പ്യന്‍സ് ലീഗ് കിരീടങ്ങള്‍ രണ്ട് ലാലീഗ ട്രോഫി മൂന്ന് കോപ്പ ഡെല്‍ റേ കിരീടങ്ങള്‍ തുടങ്ങി നിരവധി കിരീട നേട്ടങ്ങളില്‍ പങ്കുവഹിച്ചു. 

പരസ്യയിനത്തിലടക്കം 200 മില്യൺ ഡോളർ വാർഷിക വരുമാനത്തോടെ രണ്ടര വർഷത്തേക്കാണ് അല്‍ നസര്‍ ക്ലബ്ബില്‍ ക്രിസ്ത്യാനോയുടെ കരാർ. ജനുവരി 21ന് മർസൂൽ പാർക്കിൽ അൽ-ഇത്തിഫാഖ് ക്ലബിനെതിരെ നടക്കുന്ന കളിയിൽ ക്ലബിനുവേണ്ടി റൊണാൾഡോ കളത്തിലിറങ്ങും.

താരത്തിന്റെ ഏഴാം നമ്പർ അൽ-നസ്ർ ജഴ്‌സി ചൂടപ്പം പോലെയാണ് വിറ്റുപോകുന്നത്. ഒരു ജഴ്‌സിക്ക് വില 414 റിയാലാണ്. 48 മണിക്കൂറിനിടെ 20 ലക്ഷത്തിലേറെ ജഴ്‌സികളാണ് സൗദിയിൽ വിറ്റുപോയത്. ഇതുവഴി മാത്രം അൽ-നസ്ർ ക്ലബിന് രണ്ടു ദിവസത്തിനിടെ 82 കോടി റിയാലാണ് കിട്ടിയത്. ക്രിസ്റ്റ്യാനോയെ സ്വാഗതംചെയ്ത് റിയാദിലുടനീളം പരസ്യബോർഡുകളും ഉയർന്നിട്ടുണ്ട്.

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News