മുവാനിയും ഡെംബലെയും മിന്നി; ബെൽജിയത്തെ തകർത്ത് ഫ്രാൻസ്, ഇറ്റലിക്കും ജയം

  • 80ാം മിനിറ്റിൽ എർലിങ് ഹാളണ്ട് നേടിയ ഗോളിൽ ഓസ്ട്രിയക്കെതിരെ നോർവെ വിജയം സ്വന്തമാക്കി

Update: 2024-09-10 05:33 GMT
Editor : Sharafudheen TK | By : Sports Desk
Muani and Dembele flashed; France and Italy also won by defeating Belgium
AddThis Website Tools
Advertising

പാരീസ്: യുവേഫ നാഷൻസ് ലീഗിൽ വിജയവഴിയിൽ തിരിച്ചെത്തി ഫ്രാൻസ്. ബെൽജിയത്തെ എതിരില്ലാത്ത രണ്ട് ഗോളിനാണ് കീഴടക്കിയത്. 29-ാം മിനുട്ടിൽ കോളോ മുവാനിയാണ് ഫ്രാൻസിനായി ആദ്യം വലകുലുക്കിയത്. 58-ാം മിനുട്ടിൽ ഡെബെലെ രണ്ടാം ഗോൾ നേടി. മറ്റൊരു മത്സരത്തിൽ ഇറ്റലി ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ഇസ്രായേലിനെ തോൽപിച്ചു.   ഓസ്ട്രിയക്കെതിരെ നോർവെ 2-1 വിജയം പിടിച്ചു. ഒരു ഗോളിന് പിന്നിൽ നിന്നാണ് നോർവേ രണ്ട് ഗോളുകളും തിരിച്ചടിച്ചത്. 80ാം മിനുട്ടിൽ സൂപ്പർ താരം എർലിംഗ് ഹാളണ്ടാണ് നോർവേയുടെ വിജയഗോൾ കണ്ടെത്തിയത്.

ആദ്യ മത്സരത്തിൽ ഇറ്റലിയോട് തോൽവി വഴങ്ങിയ ഫ്രാൻസ് ബെൽജിയത്തിനെതിരെ കൃത്യമായ മേധാവിത്വത്തോടെയാണ് കളിച്ചത്. ക്യാപ്റ്റൻ കിലിയൻ എംബാപെ രണ്ടാം പകുതിയിലാണ് കളത്തിലിറങ്ങിയത്. ഇസ്രായേലിനെതിരായ മത്സരത്തിൽ ഇറ്റലികക്കായി ഡേവിഡ് ഫ്രറ്റേസിയും(38)മോയ്‌സ് കീനും(62) ലക്ഷ്യം കണ്ടു.ഇന്നും പ്രമുഖ ടീമുകൾക്ക് മത്സരമുണ്ട്. കരുത്തരായ ജർമനി നെതർലൻഡ്സിനെ നേരിടും.

Tags:    

Writer - Sharafudheen TK

contributor

Editor - Sharafudheen TK

contributor

Sports Desk

By - Sports Desk

contributor

Similar News