'എവിടെ പോയാലും അവൻ കൂടെയുണ്ട്'; ഇസ്‍ലാമാശ്ലേഷം പരസ്യമാക്കി ജർമൻ ഫുട്‌ബോളർ റോബർട്ട് ബോവർ

കഴിഞ്ഞ മേയിലാണ് ഒരു വർഷത്തെ കരാറിൽ താരം സൗദി പ്രോ ലീഗ് ക്ലബ് അൽതായ് എഫ്.സിയിലെത്തിയത്

Update: 2023-09-15 11:08 GMT
Editor : Shaheer | By : Web Desk
German Footballer Robert Bauer Converts To Islam, Robert Bauer Islam, football stars who converted to Islam, Sports stars who converted to Islam

റോബര്‍ട്ട് ബുവര്‍

AddThis Website Tools
Advertising

ബെർലിൻ: ജർമൻ ഫുട്‌ബോൾ താരം റോബർട്ട് ബോവർ ഇസ്‌ലാം സ്വീകരിച്ചു. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ താരം തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. സൗദി പ്രോ ലീഗിൽ അൽതായ് എഫ്.സി പ്രതിരോധ താരമാണ്.

ഭാര്യാപിതാവിനൊപ്പം നമസ്‌കരിക്കുന്ന ചിത്രവും ബോവർ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്. ഭാര്യയും അവളുടെ കുടുംബവും വഴിയാണ് ഇസ്‌ലാമിലെത്തുന്നതെന്ന് താരം വെളിപ്പെടുത്തി. മതംമാറിയിട്ട് ഏറെ വർഷമായിട്ടുണ്ടെന്നും പുതിയ വഴിയിലുള്ള സഹായത്തിനും പ്രോത്സാഹനങ്ങൾക്കുമെല്ലാം നന്ദിയുണ്ടെന്നും റോബർട്ട് ബോവർ ഇൻസ്റ്റഗ്രാമിൽ കുറിച്ചു. ഖുർആൻ പാരായണം ചെയ്യുന്ന ചിത്രങ്ങളും ബോവർ പങ്കുവച്ചിട്ടുണ്ട്. എവിടെ പോയാലും അവൻ നിന്റെ കൂടെയുണ്ട് എന്ന് അർത്ഥം വരുന്ന ഖുർആൻ വചനവും താരം പോസ്റ്റ് ചെയ്തു.

ജർമൻ ടീമായ ഇംഗോഷ്റ്റാച്ച് എഫ്.സിയിലൂടെയാണ് ബോവറിന്‍റെ ക്ലബ് കരിയര്‍‌ ആരംഭം. 2014ലാണ് ജർമൻ സെക്കൻഡ് ഡിവിഷൻ ഫുട്‌ബോളായ 'ബുണ്ടെസ്ലിഗ 2'വിൽ ഇംഗോഷ്റ്റാച്ച് കുപ്പായത്തിൽ റോബർട്ട് ബോവർ അരങ്ങേറ്റം കുറിച്ചത്. പിന്നീട് വെർഡെർ ബ്രെമനു വേണ്ടിയും ന്യൂറൻബെർഗിനു വേണ്ടിയും കളിച്ചു. ന്യൂസിലൻഡിൽ നടന്ന 2015ലെ ഫിഫ അണ്ടർ-20 ലോകകപ്പിൽ ജർമൻ ടീമിൽ അംഗമായിരുന്നു. 2016ലെ ഒളിംപിക്‌സിൽ വെള്ളി മെഡിൽ നേടിയ ജർമൻ ടീമിലും ബോവറുണ്ടായിരുന്നു.

കഴിഞ്ഞ മേയിലാണ് സൗദി ലീഗിലെത്തുന്നത്. ഒരു വർഷത്തെ കരാറിലാണ് അൽതായിൽ ചേർന്നത്.

Summary: German Footballer Robert Bauer Converts To Islam

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News