പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യു​ണൈറ്റഡിന് തോൽവി; സിറ്റിക്ക് ജയം

ജയത്തോടെ സിറ്റി പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക് കയറി

Update: 2023-12-31 02:23 GMT
Julián Álvarez scores for Manchester City
AddThis Website Tools
Advertising

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് വീണ്ടും തോൽവി. നോട്ടിങ്ഹാം ഫോറസ്റ്റിനോട് ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് മാഞ്ചസ്റ്റർ തോൽവി വഴങ്ങിയത്.

ഗോൾരഹിത ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിലാണ് മത്സരത്തിലെ എല്ലാ ഗോളുകളും പിറന്നത്. 64 ം മിനിട്ടിൽ ഡൊമിംഗസാണ് നോട്ടിങ്ഹാം ഫോറസ്റ്റിന് ലീഡ് സമ്മാനിച്ചത്.

ഒരു ഗോളിന് പിറകിലായതോടെ ആക്രമിച്ച കളിച്ച മാഞ്ചസ്റ്റർ 78 ാം മിനുട്ടിൽ റാഷ്ഫോർഡിലൂടെ സമനില കണ്ടെത്തി. എന്നാൽ ഈ ആശ്വാസം അധിക നേരം നീണ്ടില്ല.

82 ാം മിനുട്ടിൽ ഫോറ്സ്റ്റ് ലീഡ് തിരികെ പിടിച്ചു. ഗിബ്സ് വൈറ്റാണ് ഫോറസ്റ്റന് വേണ്ടി വിജയഗോൾ നേടിയത്. പരാജയത്തോടെ 31 പോയിൻറുമായി ഏഴാം സ്ഥാനത്താണ് മാഞ്ചസ്റ്റർ യുണൈറ്റഡ്.

ലീഗിലെ മറ്റൊരു മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റി ഷെഫീൾഡ് യുണൈറ്റഡിനെ രണ്ട് ഗോളുകൾക്ക് തോൽപ്പിച്ചു. സിറ്റിക്ക് വേണ്ടി റോഡ്രിയു അൽവാരസും ഗോൾ നേടി.

ജയത്തോടെ സിറ്റി പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക് കയറി. 19 കളികളിൽനിന്ന് 12 ജയവുമായി 42 പോയിന്റാണ് സിറ്റിക്ക്. 42 പോയിന്റുള്ള ലിവർപൂളാണ് ഒന്നാം സ്ഥാനത്ത്. 

Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News