'ചെയ്ത തെറ്റിനു മാപ്പുനല്‍കണം, നീയില്ലാത്തൊരു ജീവിതം ആലോചിക്കാനാകുന്നില്ല'; പങ്കാളിയോട് പരസ്യമായി ക്ഷമാപണം നടത്തി നെയ്മർ

'ന്യായമില്ലാത്തൊരു കാര്യം ഞാൻ ന്യായീകരിക്കാൻ നിൽക്കുന്നില്ല. എനിക്കു തെറ്റുപറ്റിപ്പോയി. ഞാൻ നിന്നോട് പാതകം ചെയ്തിരിക്കുന്നു.'

Update: 2023-06-22 11:49 GMT
Editor : Shaheer | By : Web Desk
Neymar apologizes to girlfriend, Bruna Biancardi, Neymar admits he made a mistake to girlfriend Bruna Biancardi, Neymar girlfriend Bruna Biancardi, Bruna Biancardi, Neymar apology, Neymar girlfriend, Neymar
AddThis Website Tools
Advertising

ബ്രസീലിയ: പങ്കാളിയെ വഞ്ചിച്ചതായുള്ള വാർത്തകൾക്കു പിന്നാലെ പരസ്യമായി മാപ്പുപറഞ്ഞ് ഫുട്‌ബോൾ താരം നെയ്മർ. ഗർഭിണിയായ ബ്രൂണ ബിയാൻകാർഡിയോടാണ് സോഷ്യൽ മീഡിയയിൽ താരം മാപ്പപേക്ഷ നടത്തിയത്. താൻ തെറ്റ് ചെയ്തിട്ടുണ്ടെന്നും കുടുംബത്തെയും ജനിക്കാൻ പോകുന്ന കുഞ്ഞിനെയും ആലോചിച്ചാണ് ഇത്തരമൊരു കുറിപ്പിടുന്നതെന്നും നെയ്മർ പറഞ്ഞു.

'നീ എത്രമാത്രം അനുഭവിക്കുന്നുണ്ടെന്ന് എനിക്കറിയാം. ന്യായമില്ലാത്തൊരു കാര്യം ഞാൻ ന്യായീകരിക്കാൻ നിൽക്കുന്നില്ല. എനിക്കു തെറ്റുപറ്റിപ്പോയി. ഞാൻ നിന്നോടൊരു പാതകം ചെയ്തിരിക്കുന്നു. ദിവസവും, കളത്തിലും കളത്തിനു പുറത്തും, എനിക്ക് പിഴവുകൾ സംഭവിക്കുന്നുണ്ട്. എന്നാൽ, വ്യക്തിജീവിതത്തിലെ പിഴവുകൾ ഞാൻ വീട്ടിലാണ് തീർക്കാറുള്ളത്. ഉറ്റവർക്കും കുടുംബത്തിനും സുഹൃത്തുക്കൾക്കുമിടയിൽ. ഇതെല്ലാം എന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരാളെയാണ് ബാധിച്ചിരിക്കുന്നത്; ഞാൻ കൂടെനിന്ന് പിന്തുടരാൻ മോഹിക്കുന്ന ഒരു സ്ത്രീക്ക്. എന്റെ കുട്ടിയുടെ അമ്മയ്ക്ക്.'-നെയ്മർ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

അത് അവളുടെ കുടുംബത്തിലുമെത്തിയിരിക്കുകയാണ്. എന്റെ കൂടി കുടുംബമാണതിപ്പോൾ. മാതൃത്വം അനുഭവിക്കുന്ന വിശേഷപ്പെട്ടൊരു സമയത്താണ് ഇതെല്ലാം സംഭവിക്കുന്നത്. ബ്രൂ(ബ്രൂണയെ നെയ്മർ വിളിക്കുന്ന പേര്), ഞാൻ നേരത്തെ തന്നെ ചെയ്ത തെറ്റിനെല്ലാം മാപ്പുപറഞ്ഞതാണ്. എന്നാൽ, അതു പരസ്യമായിക്കൂടി അരക്കിട്ടുറപ്പിക്കേണ്ട ബാധ്യതയുണ്ടെന്ന് തോന്നുന്നുവെന്നും നെയ്മർ കുറിച്ചു.

ഒരു സ്വകാര്യ വിഷയം പൊതുസമൂഹത്തിലെത്തിയാൽ മാപ്പുപറച്ചിലും പരസ്യമാകേണ്ടതുണ്ട്. നീയില്ലാത്തൊരു ജീവിതം ആലോചിക്കാനാകുന്നില്ല. നമ്മൾക്കിടയിൽ ഒത്തുപോകുമോ എന്ന് അറിയില്ല. പക്ഷെ, ഒന്നു ശ്രമിച്ചുനോക്കണമെന്ന് എനിക്കുണ്ടെന്ന് ഇന്നു നിനക്ക് ഉറപ്പിക്കാം. നമ്മുടെ ലക്ഷ്യവും കുഞ്ഞിനുവേണ്ടിയുള്ള ഇഷ്ടവും തുടരും. ഈ പ്രണയം നമ്മെ കൂടുതൽ ശക്തരാക്കും-നെയ്മർ കൂട്ടിച്ചേർത്തു.

2020ൽ കോവിഡ് കാലത്താണ് നെയ്മറും ബ്രൂണ ബിയാൻകാർഡിയും പ്രണയത്തിലാകുന്നത്. എന്നാൽ, ഏതാനും മാസങ്ങൾക്കുമുൻപ് ഇരുവരും വേർപിരിയുകയും കഴിഞ്ഞ ജനുവരിയിൽ പ്രശ്‌നങ്ങൾ പറഞ്ഞുപരിഹരിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ ഏപ്രിലിലാണ് ഗർഭിണിയാണെന്ന വിവരം ബ്രൂണ തന്നെ പരസ്യമാക്കുന്നത്. എന്നാൽ, സോഷ്യൽ മീഡിയ താരം ഫെർനാൻഡ കാംപോസുമായി താരം പ്രണയത്തിലാണെന്ന വിവരം ജൂൺ 18ന് മാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു.

Summary: Neymar admits he 'made a mistake' in public apology to pregnant girlfriend, Bruna Biancardi on social media

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News