ഡോണറുമ്മയെയും പങ്കാളിയെയും നഗ്നരാക്കി കെട്ടിയിട്ട് ഗുണ്ടാസംഘം; 4.56 കോടിയുടെ വൻ കവർച്ച

പാരിസിലെ ഡോണറുമ്മയുടെ ഫ്‌ളാറ്റിലാണ് വ്യാഴാഴ്ച അർധരാത്രിയോടെ കവർച്ചാസംഘം എത്തിയത്

Update: 2023-07-21 11:32 GMT
Editor : Shaheer | By : Web Desk
PSG’s Gianluigi Donnarumma and partner attacked and robbed at Paris home, Gianluigi Donnarumma recounts robbery at Paris home, Gianluigi Donnarumma robbery, Gianluigi Donnarumma

ഡോണറുമ്മയും പങ്കാളി അലെസിയ എലെഫാന്‍റെയും

AddThis Website Tools
Advertising

പാരിസ്: പി.എസ്.ജിയുടെ ഇറ്റാലിയൻ ഗോൾകീപ്പർ ജിയാൻലൂയ്ജി ഡോണറുമ്മയുടെ പാരിസിലെ വീട്ടിൽ വന്‍കവർച്ച. താരത്തെയും പങ്കാളി അലെസിയ എലെഫാന്റെയെയും കെട്ടിയിട്ടായിരുന്നു കവർച്ച നടന്നത്. ഇരുവരെയും സംഘം ആക്രമിക്കുകയും വീട്ടിൽനിന്ന് അഞ്ചുലക്ഷം യൂറോ(ഏകദേം 4.56 കോടി രൂപ)യുടെ സ്വർണാഭരണങ്ങൾ ഉൾപ്പെടെയുള്ള വിലപിടിപ്പുള്ള വസ്തുക്കൾ കവരുകയും ചെയ്തിട്ടുണ്ട്.

വ്യാഴാഴ്ച രാത്രിയാണ് ഒരു ഗുണ്ടാസംഘം തലസ്ഥാനത്തെ എട്ടാം ജില്ലാ പരിധിയിലുള്ള ഡോണറുമ്മയുടെ ഫ്‌ളാറ്റിലെത്തിയത്. വാതിൽ തകർത്ത് അകത്തുകയറിയ സംഘം താരത്തെയും പങ്കാളിയെയും വസ്ത്രാക്ഷേപം നടത്തി കെട്ടിയിടുകയായിരുന്നു. തുടർന്നായിരുന്നു വീട്ടിലുണ്ടായിരുന്ന ആഭരണങ്ങളും വിലയേറിയ വസ്തുക്കളും കവർന്നത്. ഇരുവരെയും ആക്രമിക്കുകയും ചെയ്തു. ഡോണറുമ്മയ്ക്ക് ആക്രമണത്തിൽ പരിക്കേറ്റിട്ടുണ്ട്.

അക്രമിസംഘത്തിന്റെ പിടിയിൽനിന്ന് രക്ഷപ്പെട്ട ഇരുവരും പുലർച്ചെ 3.20ഓടെ ഫ്‌ളാറ്റിനു തൊട്ടടുത്തുള്ള ഹോട്ടലിൽ അഭയം തേടി. ഉടൻ ഹോട്ടൽ ജീവനക്കാർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. ഹോട്ടലിൽ പ്രാഥമിക പരിചരണം നൽകിയ ശേഷം ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വിവരമറിഞ്ഞ് പൊലീസ് ഉടൻ സ്ഥലത്തെത്തിയെങ്കിലും കവർച്ചാസംഘം സ്ഥലംവിട്ടിരുന്നു. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പാരിസ് പ്രോസിക്യൂട്ടറുടെ വക്താവ് അറിയിച്ചു. പ്രതികൾക്കായി തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

2019ലാണ് ജിയാൻലൂയ്ജി ഡോണറുമ്മയും അലെസിയ എലെഫാന്റെയും പ്രണയത്തിലാകുന്നത്. ഇന്റീരിയർ ഡിസൈനറാണ് അലെസിയ. 2020 യൂറോകപ്പ് ഫൈനലിൽ രണ്ട് നിർണായക പെനൽറ്റി സേവുകളുമായി ഇറ്റലിയുടെ ഹീറോയായിരുന്നു ഡോണറുമ്മ. ടൂർണമെന്റിന്റെ താരമായും തിരഞ്ഞെടുക്കപ്പെട്ടിരുന്നു. എ.സി മിലാൻ ഗോൾകീപ്പറായിരുന്ന താരം 2021ലാണ് പി.എസ്.ജിയിലെത്തുന്നത്.

Summary: PSG goalkeeper Gianluigi Donnarumma and his partner, Alessia Elefante, were attacked and robbed at their home in Paris

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News