വിനീഷ്യസിന്‍റെ ജഴ്സിയില്‍ റയൽ താരങ്ങൾ മൈതാനത്ത്; വംശീയതയ്‌ക്കെതിരെ ബാനറുയർത്തി ആരാധകർ

റായോ വാലെക്കാനോയ്‌ക്കെതിരെ വിനീഷ്യസ് കളത്തിലിറങ്ങിയിരുന്നില്ല. ഗാലറിയിൽ റയൽ പ്രസിഡന്റ് ഫ്‌ളോറന്റിനോ പെരെസിനൊപ്പമിരുന്ന് കളി ആസ്വദിക്കുകയായിരുന്നു താരം

Update: 2023-05-25 14:46 GMT
Editor : Shaheer | By : Web Desk
Real Madrid players, fans wear Vinicius Jrs number 20 t shirt, Real Madrid players and fans support Vinicius Jr, Real Madrid players solidarity for Vinicius Jr, Vinicius Jr racial abuse, Vinicius Jr, racism in football
AddThis Website Tools
Advertising

മാഡ്രിഡ്: വംശീയാധിക്ഷേപത്തിൽ റലയിന്റെ ബ്രസീൽ താരം വിനീഷ്യസ് ജൂനിയറിന് ഐക്യദാർഢ്യവുമായി ഫുട്‌ബോൾ ലോകം. ഇന്നലെ റായോ വാലെക്കാനോയ്‌ക്കെതിരെ റയൽ താരങ്ങൾ കളത്തിലിറങ്ങിയത് സഹതാരത്തിന് ഐക്യദാർഢ്യ പ്രഖ്യാപനവുമായി. ആരാധകരും താരത്തിന് ഉറച്ച പിന്തുണ പ്രഖ്യാപിച്ചു.

മത്സരത്തിനുമുൻപ് റയൽ താരങ്ങൾ വിനീഷ്യസിന്റെ 'നമ്പർ 20' ടി ഷർട്ട് ഗ്രൗണ്ടിൽ അണിനിരക്കുകയായിരുന്നു. 'വംശീയവാദികൾ ഫുട്‌ബോളിനു പുറത്ത്' എന്ന് എഴുതിയ ലാ ലിഗയുടെ ഔദ്യോഗിക പ്ലക്കാർഡിനു പിറകെയാണ് താരങ്ങൾ നിരന്നത്. പാന്റും ഓവർകോട്ടും ഷൂവും ധരിച്ച് കാഷ്വൽ ലുക്കിൽ വിനീഷ്യസും താരങ്ങൾക്കൊപ്പം ഗ്രൗണ്ടിലുണ്ടായിരുന്നു.

ആരാധകരിൽ പലരും താരത്തിന്റെ ജഴ്‌സിയണിഞ്ഞാണ് കളി കാണാനെത്തിയത്. ഇതോടൊപ്പം വിനീഷ്യസിന് പിന്തുണ പ്രഖ്യാപിച്ച് ഗാലറിയിൽ കൂറ്റൻ ബാനറുകളും ഉയർന്നു. 'ഞങ്ങളെല്ലാം വിനീഷ്യസ് ആണ്, നടന്നത് നടന്നു, ഇനിയില്ല' എന്ന് ഒരു ബാനറിൽ പറയുന്നു. റയൽ, വലെകാനോ ക്യാപ്റ്റന്മാർ വംശീയതയ്‌ക്കെതിരായ സന്ദേശങ്ങളടങ്ങിയ ആം ബാൻഡ് ധരിച്ചാണ് കളത്തിലിറങ്ങിയത്.

അതേസമയം, റാലോ വാലെക്കാനോയ്‌ക്കെതിരെ വിനീഷ്യസ് ഇറങ്ങിയിരുന്നില്ല. വലെൻസിയയ്‌ക്കെതിരായ മത്സരത്തിൽ ലഭിച്ച റെഡ് കാർഡ് സ്പാനിഷ് ഫുട്‌ബോൾ ഫെഡറേഷൻ പിൻവലിച്ചതോടെ സസ്‌പെൻഷൻ ഒഴിവായിരുന്നു. എന്നാൽ, കാൽമുട്ടിനേറ്റ പരിക്കിനെ തുടർന്നാണ് താരം കളത്തിലിറങ്ങായിരുന്നതെന്നാണ് വിവരം. റയൽ പ്രസിഡന്റ് ഫ്‌ളോറന്റിനോ പെരെസിനൊപ്പം ഇരുന്നാണ് വിനീഷ്യസ് കളി ആസ്വദിച്ചത്. മത്സരത്തിൽ കരീം ബെൻസേമയുടെയും റോഡ്രിഗോയുടെയും ഗോളിൽ ഒന്നിനെതിരെ രണ്ട് ഗോളിന് റയൽ വലെക്കാനോയെ തോൽപിച്ചു.

മേയ് 21ന് വലൻസിയയ്ക്കെതിരായ റയലിന്റെ തോൽവിക്കു പിന്നാലെയാണ് വിനീഷ്യസ് കടുത്ത വംശീയാധിക്ഷേപം നേരിട്ടത്. കുരങ്ങുവിളി മുതൽ അറപ്പുളവാക്കുന്ന പരാമർശങ്ങളുമായാണ് വലൻസിയ ആരാധകർ താരത്തെ വരവേറ്റു. മത്സരശേഷം കരഞ്ഞുകൊണ്ടാണ് വിനീഷ്യസ് കളംവിട്ടത്.

സംഭവത്തിൽ വിനീഷ്യസ് തന്നെ പരസ്യമായി പ്രതികരിച്ചിരുന്നു. പണ്ട് റൊണാൾഡീഞ്ഞോയുടെയും റൊണാൾഡോയുടെയും ക്രിസ്റ്റ്യാനോ റൊണാൾഡോയുടെയും മെസിയുടെയുമെല്ലാം പേരിൽ അറിയപ്പെട്ട ലീഗാണ് ലാ ലിഗ. ഇപ്പോൾ വംശീയവാദികളുടെ ലീഗാണിതെന്ന് താരം തുറന്നടിച്ചു. ഇപ്പോൾ ബ്രസീലിൽ വംശീയവാദികളുടെ രാജ്യമായാണ് സ്‌പെയിൻ അറിയപ്പെടുന്നത്. നിർഭാഗ്യവശാൽ, ഓരോ ആഴ്ചയും ഇതിങ്ങനെ സംഭവിക്കുമ്പോൾ രാജ്യത്തെ പ്രതിരോധിക്കാൻ താൻ അശക്തനാണെന്നും വിനീഷ്യസ് കൂട്ടിച്ചേർത്തു.

Summary: Madrid players and fans show support for Vinicius Jr wearing number '20' shirts

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News