ലീഡ് നേടിയ ശേഷം കളി കൈവിട്ടു; സന്തോഷ് ട്രോഫിയിൽ കേരളത്തിന് സമനില കുരുക്ക്

രണ്ടാം പകുതിയിൽ പെനാൽറ്റിയിലൂടെ മേഘാലയ സമനില പിടിക്കുകയായിരുന്നു

Update: 2024-02-25 13:21 GMT
Editor : Sharafudheen TK | By : Web Desk
ലീഡ് നേടിയ ശേഷം കളി കൈവിട്ടു; സന്തോഷ് ട്രോഫിയിൽ കേരളത്തിന് സമനില കുരുക്ക്
AddThis Website Tools
Advertising

ഇറ്റാനഗർ: സന്തോഷ് ട്രോഫി ഫുട്‌ബോളിൽ കേരളത്തിന് ജയമില്ലാതെ രണ്ടാം മത്സരം. ഗ്രൂപ്പ് ബിയിൽ മേഘാലയയാണ് (1-1) സമനിലയിൽ കുരുക്കിയത്. ഇതോടെ ഗ്രൂപ്പിൽ മുൻ ചാമ്പ്യൻമാരുടെ പ്രതീക്ഷകൾക്ക് മങ്ങലേറ്റു. കഴിഞ്ഞ മാച്ചിൽ ഗോവയോടും കീഴടങ്ങിയിരുന്നു.

നാലാം മിനിറ്റിൽ നരേഷിലൂടെ കേരളം മത്സരത്തിലെ ആദ്യഗോൾ നേടി. മധ്യനിരയിൽ നിന്ന് റിസ്വാനലി ചിപ്പ് ചെയ്ത് നൽകിയ പന്ത് കൃത്യമായി സ്വീകരിച്ച് നരേഷ് ലക്ഷ്യത്തിലെത്തിച്ചു. ആക്രമണ പ്രത്യാക്രമണവുമായി  ഇരു ടീമുകളും കളം നിറഞ്ഞെങ്കിലും ആദ്യ പകുതി കേരളത്തിന്റെ ലീഡോടെ അവസാനിച്ചു.

77ാം മിനിറ്റിൽ ഷീൽ സ്റ്റീവൻസലിലൂടെയാണ് നോർത്ത് ഈസ്റ്റ് ടീം സമനില പിടിച്ചത്. കേരള താരം ശരത് പ്രശാന്ത് ബോക്‌സിൽ വീഴ്ത്തിയതിന് ലഭിച്ച പെനാൽറ്റി കേരള ഗോൾകീപ്പർ തട്ടിയെങ്കിലും റീബൗണ്ടിലൂടെ മേഘാലയ താരം ലക്ഷ്യത്തിലെത്തിച്ചു. ആദ്യ മത്സരത്തിൽ അസമിനെ 3-1 കീഴടക്കിയ കേരളത്തിന് ഈ ഫോം തുടർ മത്സരങ്ങളിൽ പുലർത്താനായില്ല. നിലവിൽ പോയന്റ് പട്ടികയിൽ കേരളം മൂന്നാം സ്ഥാനത്താണ്.

Tags:    

Writer - Sharafudheen TK

contributor

Editor - Sharafudheen TK

contributor

Web Desk

By - Web Desk

contributor

Similar News